Tuesday, November 3, 2026
Homeഅമേരിക്കതിരിച്ചടിക്ക് സജ്ജരാകാൻ ഇറാൻ സേനയോട് പരമോന്നത നേതാവ് മുജ്തബ ഖമനെയി

തിരിച്ചടിക്ക് സജ്ജരാകാൻ ഇറാൻ സേനയോട് പരമോന്നത നേതാവ് മുജ്തബ ഖമനെയി

ടെഹ്റാൻ: തിരിച്ചടിക്ക് സജ്ജരാകാൻ ഇറാൻ സേനയോട് പരമോന്നത നേതാവ് മുജ്തബ ഖമനെയി. തിരിച്ചടിക്ക് രാജ്യാതിർത്തികൾ നോക്കേണ്ടെന്നും പരമോന്നത നേതാവ് നിർദേശം നൽകി.

ഇനി യുദ്ധം ആര് തുടങ്ങിയാലും യുദ്ധം എപ്പോൾ, എങ്ങനെ തീരണമെന്ന് തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്നും മുജ്തബ ഖമനെയി മുന്നറിയിപ്പ് നൽകി. ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്ക ഉടനെ ആക്രമണം പുനരാരംഭിച്ചേക്കും എന്ന ഭീഷണികൾക്കിടെയാണ് സേനാ മേധാവിമാരുമായി പരമോന്നത നേതാവ് യോഗം ചേർന്നത്.

ഇറാന് മേൽ ഏത് നിമിഷവും ആമേരിക്കയുടെ ആക്രമണം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സേനാ മേധാവിമാരുമായി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി കൂടിക്കാഴ്ച്ച നടന്നിരിക്കുന്നത്. മുജ്തബ ഖമനെയി തീരുമാനങ്ങളെടുക്കാൻ കഴിയുന്ന നിലയിലല്ലെന്ന് അമേരിക്ക അവകാശപ്പെടുമ്പോൾ, ഇന്ന് ഉണ്ടായത് കനത്ത വെല്ലുവിളി. ഏത് തിരിച്ചടിക്കും സജ്ജരാകാനും അതിന് രാജ്യാതിർത്തികൾ നോക്കേണ്ടതില്ലെന്നുമാണ് നിർദേശം. യുദ്ധം എപ്പോൾ എങ്ങനെ തീരുമെന്ന് ഇറാൻ സേനകളും ജനങ്ങളും തീരുമാനിക്കും. ആക്രമണം ഉണ്ടായാൽ ഉടനടി തിരിച്ചടിക്കാണ് നിർദേശം.

അതിനിടെ യുദ്ധമുണ്ടാകാതെ ചർച്ചകളിലൂടെ പരിഹാരങ്ങൾക്ക് ശ്രമം സജീവമാണ്. ഇറാനും അമേരിക്കയ്ക്കും ഇടയിൽ ഉപാധികൾക്ക് ചൈന ഗ്യാരണ്ടി നിൽക്കുമെന്നും ചർച്ചകൾ ദോഹയിൽ നടക്കുമെന്നും അൽ അറബിയ റിപ്പർട്ട് ചെയ്തു. യുറേനിയം ശേഖരം ആവശ്യമെങ്കിൽ കൈമാറാനോ ആയുധ ഗ്രേഡിൽ നിന്ന് താഴ്ത്താനോ വരെ ഇറാൻ തയാറായേക്കും. ഉപാധികളിൽ ഇറാൻ കൂടുതൽ വ്യക്തത തേടുന്നുണ്ടെന്നാണ് വിവരം. സൗദിയുൾപ്പടെ മക്കാ കരാർ സഖ്യം ഇറാനിലെത്തി നടത്തിയ ചർച്ചകൾക്ക ശേഷമാണ് സമാധാന നീക്കങ്ങൾ വേഗം കൂടിയത്. എന്നാൽ ഹൂത്തികളും സൗദിയും തമ്മിലുള്ള സംഘർഷം മാറ്റമില്ലാതെ തുടരുകയാണ്. ഇന്നും റിയാദിലേക്ക് ആക്രമണ ശ്രമം ഉണ്ടായി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ