Tuesday, November 3, 2026
Homeഇന്ത്യപ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ സഞ്ജയ് ഗുപ്ത അന്തരിച്ചു

പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ സഞ്ജയ് ഗുപ്ത അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ സഞ്ജയ് ഗുപ്ത അന്തരിച്ചു. 57 വയസ്സായിരുന്നു. ആക്ഷൻ, ക്രൈം ത്രില്ലർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സഞ്ജയ് ഗുപ്ത കാണ്ടേ, ഷൂട്ട്ഔട്ട് അറ്റ് വഡാല, കാബിൽ തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു. വീട്ടിലെ ബാത്റൂമിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് മരണം. സംഭവത്തിൽ വെർസോവ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

1994 ൽ പുറത്തിറങ്ങിയ ‘ആതിഷ്: ഫീൽ ദി ഫയർ’ എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ഗുപ്ത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2002ൽ അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, മഹേഷ് മഞ്ജരേക്കർ തുടങ്ങിയവർ അണിനിരന്ന കാണ്ടേ സിനിമ ജീവിതത്തിലെ വഴിത്തിരിവായി.

മുംബൈയിലെ അധോലോകവും കുറ്റകൃത്യങ്ങളും പ്രമേയമാക്കിയുളള സിനിമകൾ ബോക്സ് ഓഫീസിൽ ഹിറ്റുകളായി. ഹോളിവുഡ് – കൊറിയൻ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുളള പരീക്ഷണങ്ങൾ സഞ്ജയ് ഗുപ്തയെ വ്യത്യസ്തനാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ