Wednesday, November 4, 2026
Homeകേരളംചേരാനല്ലൂർ‍ അപകടം: ജുവനൈൽ ബോർഡ്‌ ഒരു രേഖയും പരിഗണിച്ചില്ല; പുതിയ അപ്പീൽ ഫയൽ ചെയ്ത് പ്രോസിക്യൂഷൻ.

ചേരാനല്ലൂർ‍ അപകടം: ജുവനൈൽ ബോർഡ്‌ ഒരു രേഖയും പരിഗണിച്ചില്ല; പുതിയ അപ്പീൽ ഫയൽ ചെയ്ത് പ്രോസിക്യൂഷൻ.

കൊച്ചി: ചേരാനെല്ലൂർ വാഹനാപകടക്കേസിൽ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പിഴവ് തിരുത്തി പുതിയ അപ്പീൽ ഫയൽ ചെയ്ത് പ്രോസിക്യൂഷൻ. കേസിലെ പ്രതിയുടെ പേര് മാസ്ക് ചെയ്താണ് പുതിയ അപ്പീൽ ഫയൽ ചെയ്തത്. പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിന് കഴിഞ്ഞ ദിവസം കോടതി വിമർശിച്ചിരുന്നു. എറണാകുളത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

വാഹനം ഓടിക്കുമ്പോൾ അമിത വേഗത്തിൽ ആയിരുന്നു എന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. 108km വേഗത്തിൽ ആയിരുന്നു വാഹനം. ഒരു രേഖയും ജുവനൈൽ ബോർഡ്‌ പരിഗണിച്ചില്ല, പ്രഥമികഘട്ടത്തിൽ ജാമ്യം നൽകിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. മഴ ഉള്ളസമയത് അപകടം ഉണ്ടാകും എന്ന് അറിഞ്ഞിട്ടും ഒറ്റകൈകൊണ്ട് വാഹനം ഓടിക്കുകയും സെൽഫി എടുക്കുകയും ചെയ്തു. പ്രതിയെ ഒബ്സെർവഷൻ റൂമിൽ ചോദ്യം ചെയ്യേണ്ടത് ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

അപകടം നടന്ന സ്ഥലത്ത് മൂന്ന് മണിക്കൂറോളം ജഡ്ജി ഉണ്ടായിരുന്നു. 17 കാരനും അച്ഛനായ ജഡ്ജിയും സുഹൃത്തുക്കളും അപകടം നടന്ന സ്ഥലത്ത് ചെലവഴിച്ചു. തെളിവ് നശിപ്പിക്കുകയായിരുന്നു അഡീഷണൽ ജഡ്ജിയടക്കമുള്ളവരെന്ന് ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചു. എന്നാൽ കേസന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും ഇപ്പോൾ നിഗമനങ്ങൾ വേണ്ടെന്നുമായിരുന്നു കോടതിയുടെ മറുപടി. പ്രായപൂർത്തിയാകാത്ത കുട്ടിയെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടാൽ രക്ഷകർത്താവിനെ വിവരം ധരിപ്പിക്കുകയെന്നത് നിയമമാണെന്നും കോടതി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ