Wednesday, November 4, 2026
Homeകേരളംഎല്ലാ നടപടിയും സുതാര്യം: കിഫ്ബി വിവാദത്തില്‍ വിശദീകരണവുമായി ഊരാളുങ്കല്‍ സൊസൈറ്റി.

എല്ലാ നടപടിയും സുതാര്യം: കിഫ്ബി വിവാദത്തില്‍ വിശദീകരണവുമായി ഊരാളുങ്കല്‍ സൊസൈറ്റി.

കൊച്ചി: കിഫ്ബി പദ്ധതികളുടെ കരാറുകള്‍ ലഭിച്ചത് ഓപ്പണ്‍ ടെന്‍ഡറിലൂടെയെന്ന് വിശദീകരിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി. കര്‍ശന വ്യവസ്ഥകളുള്ള കിഫ്ബിയുടെ ടെന്‍ഡര്‍ നടപടികള്‍ കൃത്യമായി പാലിച്ചതുകൊണ്ടും കുറഞ്ഞ തുക ക്വോട്ട് ചെയ്തതുകൊണ്ടുമാണ് കരാറുകള്‍ തങ്ങള്‍ക്ക് ലഭിച്ചതെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ ഊരാളുങ്കല്‍ സൊസൈറ്റി അറിയിച്ചു. പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ മുതല്‍ മുഴുവന്‍ കാര്യങ്ങളും സുതാര്യമാണെന്നും സൊസൈറ്റി വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം:
കിഫ്ബി വഴി 6000 കോടി രൂപയുടെ പദ്ധതികൾ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കി എന്നും അതിലേക്ക് വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുമെന്നും ഒരു പത്രത്തിൽ വാർത്ത വന്നിരിക്കുന്നു. കിഫ്ബിയുടെ പ്രവർത്തികൾ ഓപ്പൺ ടെൻഡർ വഴി മാത്രമേ സൊസൈറ്റിക്കു ലഭിച്ചിട്ടുള്ളൂ. കർക്കശ വ്യവസ്ഥകളുള്ള കിഫ്ബിയുടെ ടെൻഡർ നടപടികൾ കൃത്യമായി പാലിച്ചതുകൊണ്ടും ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതുകൊണ്ടുമാണ് സൊസൈറ്റിക്ക് പ്രവർത്തികൾ ലഭിച്ചത്.

ഏറ്റെടുത്ത പ്രവൃത്തികൾ കിഫ്ബിയുടെ കർക്കശവ്യവസ്ഥകളും ഉയർന്ന ഗുണമേന്മയും പാലിച്ചുകൊണ്ടാണ് സൊസൈറ്റി നിർവ്വഹിച്ചിട്ടുള്ളത്. പ്രവർത്തികളുമായി ബന്ധപ്പെട്ട ടെൻഡർ മുതലുള്ള മുഴുവൻ കാര്യങ്ങളും സുതാര്യമാണ്. ഇപ്പോഴത്തെ രാഷട്രീയാരോപണത്തിനു മുമ്പ് ഇന്നുവരെ ഈ പ്രവർത്തികൾ സംബന്ധിച്ച് ഒരു ആരോപണവും ഉയർന്നിട്ടുമില്ല. അതിനാൽ, ദുരൂഹത സൃഷ്ടിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ചും ഊരാളുങ്കൽ സൊസൈറ്റിനെതിരെ വാർത്ത നല്കരുതെന്ന് മുഴുവൻ മാധ്യമങ്ങളോടും സവിനയം അഭ്യർത്ഥിക്കുന്നു.
18000 കുടുംബങ്ങളുടെ അത്താണിയും നൂറു വർഷത്തെ കളങ്കരഹിതമായ പ്രവർത്തനപാരമ്പര്യം ഉള്ളതും സംസ്ഥാനത്തെ നാലാമത്തെ തൊഴിൽദാതാവുമായ സൊസൈറ്റിയെ തളർത്തുന്ന നടപടികൾക്ക് സാമൂഹികോത്തരവാദിത്തമുള്ള ആരും മുതിരരുതെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു: ഊരാളുകൾ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ