Friday, October 23, 2026
Homeഅമേരിക്കഡാളസിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന ലീലാമ്മ വർഗീസ് അന്തരിച്ചു; സംസ്കാരം ഒക്ടോബർ 24 ശനിയാഴ്ച

ഡാളസിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന ലീലാമ്മ വർഗീസ് അന്തരിച്ചു; സംസ്കാരം ഒക്ടോബർ 24 ശനിയാഴ്ച

പ്രസാദ് തീയാടിക്കൽ

 പ്രസാദ് തീയാടിക്കൽ

ഡാളസ്: ഡാളസിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും ദീർഘകാലം നഴ്‌സായി സേവനമനുഷ്ഠിക്കുകയും ചെയ്ത ലീലാമ്മ വർഗീസ് (ലീല – 85) ഒക്ടോബർ 17 ശനിയാഴ്ച നിര്യാതയായി. പരേതനായ കെ.സി. വർഗീസിന്റെ (കുഞ്ഞുമോൻ) ഭാര്യയാണ്. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 23, 24 തീയതികളിൽ നടക്കും.

ഓളശ്ശയിലുള്ള കൈതയിൽ കുടുംബത്തിൽ പരേതരായ കെ.ഐ. ചെറിയാന്റെയും ഏലിയാമ്മ ചെറിയാന്റെയും മകളാണ്. 1983-ൽ അമേരിക്കയിലേക്ക് കുടിയേറി കുടുംബം ടെക്സസിലെ മെസ്കീറ്റിൽ സ്ഥിരതാമസമാക്കി.നീണ്ട ജോലി സമയങ്ങൾക്കിടയിലും കുടുംബത്തിനും സഭാപ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തിയിരുന്നു. ഗായകസംഘത്തിലെ അംഗമായിരുന്നു.

മക്കൾ: ബോബി – സ്റ്റാൻലി, റൂബി. നവീൻ – ജെന്നി. കൊച്ചുമക്കൾ: എമ്മ, ആഞ്ചലിൻ, ഇഷ, ആരോൺ.

സഹോദരി: തങ്കമ്മ മാത്യു.

ഒക്ടോബർ 23, വെള്ളിയാഴ്ച: വൈകിട്ട് 6:00മുതൽ രാത്രി 9:00 വരെ പൊതുദർശനവും തുടർന്ന് സംസ്കാര ശുശ്രൂഷയുടെ രണ്ടും മൂന്നും ഭാഗങ്ങളും കരോൾട്ടണിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയിൽ നടക്കും.

വിലാസം: St. Mary’s Orthodox Church of India, 1080 W Jackson Road, Carrollton, TX 75006.

ഒക്ടോബർ 24, ശനിയാഴ്ച: രാവിലെ 8:30-ന് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയിൽ സംസ്കാര ശുശ്രൂഷയുടെ നാലാം ഭാഗം നടക്കും.

തുടർന്ന് കോപ്പലിലെ റോളിങ് ഓക്സ് സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കും.

വിലാസം: Rolling Oaks Cemetery, 400 Freeport Pkwy, Coppell, TX 75019.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ