വർക്കലയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് പരുക്ക്. വർക്കല രഘുനാഥപുരത്താണ് സംഭവം. പുത്തൻചന്ത സ്വദേശി ശാന്തയ്ക്കാണ് പരുക്കേറ്റത്. വയോധികയെ തെരുവുനായ്ക്കൾ കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് 4.15 ഓടെയാണ് സംഭവം. പ്രദേശത്ത് തെരുവ്നായ ശല്യം രൂക്ഷമായിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ചൂണ്ടികാട്ടി.



