പി പി ചെറിയാൻ
ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ മേഖലയിലെ ഒരു വിമാനത്താവളത്തിൽ നടത്തിയ വലിയ പരിശോധനയിൽ 100 പൗണ്ടിലധികം മെതാംഫെറ്റാമിൻ പിടികൂടിയതായി ഹ്യൂസ്റ്റൺ ഡി.ഇ.എ. അറിയിച്ചു.
യു.എസ്. ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനും ഹ്യൂസ്റ്റൺ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. വിമാനത്താവളത്തിൽ രണ്ട് സ്യൂട്ട്കേസുകളിലായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
“രാജ്യത്തിന്റെ ഗതാഗത സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് ലഹരിമരുന്ന് കടത്തുന്ന സംഘങ്ങളെ തടയുന്നതിൽ ശക്തമായ നിയമപാലക കൂട്ടായ്മകളുടെ പ്രാധാന്യമാണ് ഈ നടപടി വ്യക്തമാക്കുന്നത്,” എന്ന് ഡി.ഇ.എ. ഹ്യൂസ്റ്റൺ വിഭാഗം സോഷ്യൽ മീഡിയയിൽ കുറിച്ചു.



