ചെന്നൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്ഹിയില് പ്രതിഷേധിക്കുന്ന യുവാക്കള്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി.
മോദിയും അമിത്ഷായും ഭീരുക്കളാണെന്നും പതിനായിരക്കണക്കിന് പോലിസിനെ ഇറക്കിയാലും പിന്തിരിയില്ലെന്നും രാഹുല് ഗാന്ധി പറഞ്ഞു. രാജ്യത്തെ യുവാക്കളെ ഓര്ത്ത് അഭിമാനിക്കുന്നുവെന്ന് പറഞ്ഞ രാഹുല്, യുവാക്കളോട് സമരം തുടരാന് ആവശ്യപ്പെട്ടു.
ഒപ്പമുണ്ടെന്ന ഉറപ്പും രാഹുല് യുവാക്കള്ക്ക് നല്കി. സിജെപിയുടെ പേരെടുത്ത് പറയാതെയാണ് രാഹുല് ഗാന്ധിയുടെ പ്രതികരണം. സാമൂഹികമാധ്യമങ്ങളില് പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.



