Friday, October 9, 2026
Homeകേരളംമലയാളത്തിന്റെ പ്രിയനടന്‍ പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു

മലയാളത്തിന്റെ പ്രിയനടന്‍ പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു

കോഴിക്കോട്: മലയാളത്തിന്റെ പ്രിയനടന്‍ പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം (76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം വ്യാഴാഴ്ച സ്വദേശമായ തിരുവനന്തപുരത്ത് നടക്കും.

ചിറയിന്‍കീഴ് കൊടിക്കകം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍, മദ്രാസ് പ്രസിഡന്‍സി സ്‌കൂള്‍, തിരുവനന്തപുരം സെന്റ് റോക്‌സ് കോണ്‍വെന്റ്, കുന്തല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു ലൈലാബീഗത്തിന്റെ വിദ്യാഭ്യാസം. പിതാവ് പ്രേംനസീറിനെക്കുറിച്ച് ‘ഇതിലെ പോയത് വസന്തം’ എന്ന പുസ്തകം ഇവര്‍ രചിച്ചിട്ടുണ്ട്. പ്രേംനസീറിന്റെ ചിറയിന്‍കീഴിലെ അറുപതു വര്‍ഷം പഴക്കമുള്ള വീടിന് മൂത്തമകളുടെ പേരായ ‘ലൈലാ കോട്ടേജ്’ എന്നാണ് നല്‍കിയിരുന്നത്.

പരേതനായ പി.എ. റഷീദാണ് (റിട്ടയേര്‍ഡ് സൂപ്രണ്ടിങ് എന്‍ജിനീയര്‍) ഭര്‍ത്താവ്. സജിത്ത്, സോജ എന്നിവരാണ് മക്കള്‍. പരേതനായ ഷാനവാസ്, റസിയ, റിത എന്നിവരാണ് സഹോദരങ്ങള്‍.

‘ലൈലാ കോട്ടേജും’ ‘ഇതിലെ പോയത് വസന്തവും’ ബാക്കിയാക്കി പ്രേംനസീറിന്റെ പ്രിയമകള്‍ മടങ്ങി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ