Friday, October 2, 2026
Homeകേരളംമദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ.

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ.

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ മകൻ കൊലപ്പെടുത്തിയതായി പരാതി. സംസ്ഥാന അതിർത്തിയിലെ തിങ്കൾചന്തയിലാണ് സംഭവം. തിങ്കൾചന്തയ്ക്ക് സമീപം മേക്കാമണ്ഡപത്തിൽ സുന്ദരദാസിന്റെ ഭാര്യ തങ്കലീല (67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സിബി (37)യെ ഇർണിയൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവ് മരിച്ചതിനെ തുടർന്ന് തങ്കലീല മകൾ ജാസ്മിൻ ഷീബയ്ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവിടെ തങ്കലീലയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇർണിയൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ സിബിയാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ സിബി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

മദ്യപിക്കാൻ അമ്മയോട് പണം ചോദിച്ചാൽ നൽകില്ലെന്നും സഹോദരി പണം ചോദിച്ചാൽ മാത്രമാണ് പണം നൽകാറുള്ളതെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് സിബി പൊലീസിന് നൽകിയ മൊഴി. സംഭവദിവസവും പണത്തെ ചൊല്ലി സിബിയും തങ്കലീലയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ സിബിയെ കോടതിയിൽ ഹാജരാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ