Saturday, October 3, 2026
Homeഅമേരിക്കഒക്ടോബർ 2 ഗാന്ധിജയന്തി: ജീവിത വിജയത്തിന് വിദ്യാർഥികൾക്കുള്ള ഗാന്ധിസൂക്തങ്ങൾ

ഒക്ടോബർ 2 ഗാന്ധിജയന്തി: ജീവിത വിജയത്തിന് വിദ്യാർഥികൾക്കുള്ള ഗാന്ധിസൂക്തങ്ങൾ

ന്യൂഡൽഹി: സമരങ്ങൾ നിറഞ്ഞ തന്റെ ജീവിതകാലം മുഴുവനും ഗാന്ധിജി വിദ്യാർഥികളോട് സംസാരിച്ചു കൊണ്ടിരുന്നു. അവർ പ്രചോദിതരാകുന്നിടത്താണ് ഇന്ത്യയുടെ ഭാവി എന്നദ്ദേഹം മനസ്സിലാക്കി.

വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും ആത്മവീര്യവും ഉയർത്താൻ ഗാന്ധിജിയുടെ വാക്കുകൾക്കായി. 2026 ഒക്ടോബർ 2ലെ ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മജി വിദ്യാർത്ഥികൾക്കായി നൽകിയ ഉപദേശ നിർദ്ദേശങ്ങളിലൂടെ ഒന്നുകൂടി കണ്ണോടിക്കാം.

ഞാൻ വിദ്യാർഥികളുടെ സുഹൃത്തും വഴികാട്ടിയുമാണ്

യുദ്ധത്തിനെതിരായി ശരിയായ സമരം നടത്തണമെങ്കിൽ ശിശുക്കളിൽ നിന്നുതന്നെ അതിൻ്റെ ആരംഭം കുറിക്കേണ്ടി യിരിക്കുന്നു.

ഭാവിലോകത്തിന്റെ ആശകളും പ്രതീക്ഷകളുമെല്ലാം വിദ്യാർഥികളിലാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ഉത്തമവിദ്യാഭ്യാസത്തിൻ്റെ ആദ്യ ചവിട്ടുപടി ഒരു പരിശുദ്ധ ഹൃദയമാണ്.

ഏതെങ്കിലും ശാശ്വതമായ നേട്ടം കൈവരിക്കണമെങ്കിൽ നമുക്ക് നിർഭയത്വം അത്യന്താപേക്ഷിതമാണ്.

ആരുടെ മുന്നിലും നമ്മുടെ ഹൃദയം തുറന്ന് സംസാരിക്കാൻ നാം ധൈര്യപ്പെടണം.

നിങ്ങൾക്കു ലഭിക്കുന്ന വിദ്യാഭ്യാസം ദൈവത്തിൽ നിന്നും നിങ്ങളെ അകറ്റുന്നുവെങ്കിൽ നിങ്ങൾക്കും ലോകത്തിനും ഒരു ഗുണവും ലഭിക്കില്ല.

എല്ലാ വിദ്യാഭ്യാസത്തിന്റെയും പ്രാഥമികലക്ഷ്യം വിദ്യാർഥി കളുടെ സ്വഭാവരൂപീകരണമാണ്.

സത്യസന്ധനായ ഒരു കുട്ടി – ധീരനായ ഒരു കുട്ടി – ഒരു ഈച്ചയെപ്പോലും ഉപദ്രവിക്കണമെന്ന് വിചാരിക്കുകയില്ല. സ്വന്തം സ്കൂളിലെ ദുർബലരായ എല്ലാ കുട്ടികളെയും അവൻ സഹായിക്കും. സ്കൂളിനകത്തായാലും പുറത്തായാലും തന്റെ സഹായം ആവശ്യമായ ആരെയും അവൻ സഹായിക്കും.

വിദ്യാലയങ്ങളും കലാശാലകളും സ്വഭാവസൃഷ്‌ടിക്കുള്ള യന്ത്ര ശാലകളാണ്. സ്വഭാവം കല്ലും കുമ്മായവും കൊണ്ട് പടുത്തുയർത്താൻ കഴിയുന്ന ഒന്നല്ല. സ്വഭാവരൂപീകരണം അവരവരുടെ ജീവിതത്തിൽ നിന്നുതന്നെ ഉണ്ടായിരിക്കണം.

നാട്ടിലെ ഓരോ വീടും ഓരോ വിദ്യാലയമാണ്. മാതാപിതാക്കൾ അദ്ധ്യാപകരും.

പുസ്തകപാരായണം കൊണ്ട് മാത്രം നിങ്ങൾക്ക് പ്രയോജനം ലഭിക്കില്ല.

ക്ലാസ് മുറിയിലല്ല, പുറത്താണ് ഒരു അധ്യാപകൻ്റെ പ്രധാന കർത്തവ്യം

അധ്യാപകർ വിദ്യാർഥികളുടെ തലച്ചോറിനെയല്ല, ഹൃദയ ത്തെയാണ് രൂപപ്പെടുത്തേണ്ടത്.

ഓരോ വിദ്യാർഥിക്കും അവരിലും ദൈവത്തിലും വിശ്വാസം ഉണ്ടായിരിക്കണം.

ശുചിത്വമായിരിക്കണം കുട്ടികളെ പഠിപ്പിക്കേണ്ട പ്രഥമപാഠം.

ഒരു വിദ്യാർഥി ഒരു പടയാളിയെപ്പോലെയാണ്.

സ്വമനസ്സാലെ ഒരാൾ ശിക്ഷണത്തിന് വഴിപ്പെടുന്നത് അയാളുടെ ബുദ്ധിവികാസത്തിന് താങ്ങായിരിക്കും.

സാമൂഹികനിയന്ത്രണങ്ങൾ വ്യക്തിക്കും സമൂഹത്തിനും നന്മ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.

എല്ലാ അറിവിന്റെയും ഏകലക്ഷ്യം സ്വഭാവരൂപവൽകരണ മാണ്.

വിദ്യാർഥികൾ സ്വയം ആത്മപരിശോധന ചെയ്ത്‌, അവരവരുടെ സ്വഭാവരൂപീകരണത്തിൽ നിതാന്തശ്രദ്ധയുണ്ടായിരിക്കണം

സത്യത്തിലും സ്നേഹത്തിലും അധിഷ്ഠിതമല്ലാത്ത അറിവ് ജീവിതത്തിൽ പ്രയോജനരഹിതമായി കലാശിക്കും.

സത്യമാണ് നിർഭയത്വത്തിൻ്റെ അടിസ്ഥാനം.

സ്നേഹമാണ് ജീവിതക്ലേശങ്ങളെ ലഘൂകരിക്കുന്നത്.

വിദ്യാലയങ്ങൾ സ്വഭാവരൂപവൽകരണത്തിൻ്റെ മഹാക്ഷേത്ര ങ്ങളാകണം.

അഹിംസ അഥവാ സ്നേഹം അതുല്യവീര്യമുള്ള അജയ്യമായ ഒരായുധമാണ്.

ധീരന്റെ ആയുധമാണ് അഹിംസ.

ഇത്തരം സ്ഥാപനങ്ങൾ ഉണ്ടാകുന്നതിനു മുമ്പുതന്നെ നമുക്ക് എത്രയോ മഹാരഥന്മാരെ ലഭിച്ചിട്ടുണ്ട്.

പഠനം സ്വയം നിർവഹിക്കാനാവുന്നതു പോലെ മാഹാത്മ്യം മറ്റൊന്നിനുമില്ല

മാതൃഭാഷയെ സ്നേഹിക്കാത്തവന് മാതൃഭൂമിയെ സ്നേഹി ക്കാൻ കഴിയില്ല.

സ്വന്തം ഭാഷയിൽ നാം അഭിമാനം കൊള്ളണം

നമ്മുടെ ഭാഷ നമ്മെ പ്രതിഫലിപ്പിക്കുന്നു.

വിശ്രമാവസരങ്ങളിൽ നിർമാണ പ്രവൃത്തികൾ ചെയ്യുവാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം.

പുസ്‌തകപാരായണം കൊണ്ടേ ബുദ്ധിവികാസം ഉണ്ടാകൂ എന്ന ധാരണ തികച്ചും തെറ്റാണ്.

ആത്മവിശ്വാസമാണ് സ്വരാജ്യം.

നമ്മുടെ വിദ്യാഭ്യാസം ജീവസ്സുറ്റതാകണമെങ്കിൽ അതിന്റെ സൗരഭ്യം പരിസരങ്ങളിലും വ്യാപിക്കേണ്ടതുണ്ട്.

അയൽക്കാരനെ സേവിക്കാൻ നമ്മുടെ സമയത്തിന്റെ ഒരു പങ്ക് നാം ചെലവഴിക്കണം.

സേവനസന്നദ്ധർക്ക് ഏറ്റവും വലിയ യോഗ്യത ഹൃദയവിശാലതയും സ്വഭാവശുദ്ധിയുമാണ്.

നമ്മിലുള്ള ഈശ്വരീയചൈതന്യം നിദ്രാവസ്ഥയിൽ കിടക്കു ന്നതുകൊണ്ടാണ് നമുക്ക് സദാ ഭയപ്പാടിൽ ജീവിക്കേണ്ടിവരുന്നത്.

ത്യാഗം, സ്ഥിരബുദ്ധി, വിശ്വാസം, വിനയം, സേവന തൽപരത ഇവ കൂടാതെ ആത്മശക്തി ലഭിക്കുകയില്ല.

ലോകത്തിലെ ഉൽകൃഷ്‌ട മതങ്ങൾ എല്ലാംതന്നെ ഏറെക്കുറെ സത്യമാണ്.

പൂർണത ഈശ്വരനു മാത്രം യോജിക്കുന്ന ഒരു പദമാണ്.

ഞാൻ ഗീതയിൽ കാണുന്ന അതേ ദൈവത്തെ തന്നെ ഖുർ-ആനിലും ബൈബിളിലും കാണുന്നു.

നാം നമ്മുടെ മതത്തെ ആദരിക്കുന്നതുപോലെ, മറ്റുള്ളവ രുടെ മതങ്ങളെയും ആദരിക്കണം

സംസ്കൃതത്തിലോ ഉറുദുവിലോ അറബിയിലോ മറ്റേതെങ്കിലും ഭാഷയിലോ എഴുതിയതായാലും ന്യായവും ശരിയുമായിട്ടുള്ളത് ന്യായവും ശരിയും തന്നെയാണ്.

എല്ലാ ജീവിതവും ഒന്നാണെന്ന് നാം ഓർമിക്കുമെങ്കിൽ, നാം പരസ്പ‌രം ശത്രുക്കളായി പെരുമാറാൻ കാരണമൊന്നുമില്ല

ഹിന്ദുവും ഖുർ-ആനും ബൈബിളും പഠിക്കട്ടെ. ഓരോ മുസൽമാനും ഗീതയും ബൈബിളും ഗ്രഹിക്കട്ടെ. ഓരോ ക്രിസ്ത്യാനിയും ഖുർ – ആനും ഗീതയും മനസ്സിലാക്കട്ടെ.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ