തൃശൂർ: തളിക്കുളം പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ എഎഐസിസി സെക്രട്ടറി ടി എൻ പ്രതാപനെതിരെ രൂക്ഷവിമർശനം. വാട്സ്ആപ്പ് ഗ്രൂപ്പിലാണ് രൂക്ഷ വിമർശനവുമായി പ്രവർത്തകർ രംഗത്തെത്തിയത്.
പാർട്ടി വളരാൻ പ്രതാപൻ അനുവദിക്കുന്നില്ല. സ്വന്തം പഞ്ചായത്ത് പോലും നോക്കാൻ കഴിവില്ലാത്ത അധികാരമോഹിയാണ് പ്രതാപൻ എന്നും വിമർശനം. തളിക്കുളം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു.
തളിക്കുളം പഞ്ചായത്ത് ആര്യംപാടത്ത് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബിജി കൃഷ്ണ ഘോഷ് 29 വോട്ടിന് വിജയിച്ചു. കഴിഞ്ഞ തവണ അഞ്ച് വോട്ടിനായിരുന്നു വിജയം. ബിജെപിക്കാണ് രണ്ടാംസ്ഥാനം. ആർഎംപി- യുഡിഎഫ് സഖ്യം മൂന്നാം ആസ്ഥാനത്തായി എൽഡിഎഫിലെ ഇ വി കൃഷ്ണഘോഷിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.



