Wednesday, September 30, 2026
Homeഇന്ത്യറേഷൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പ്; ഉപയോഗിക്കാത്ത കാർഡുകൾ ഒക്ടോബർ 1 മുതൽ മരവിപ്പിക്കും.

റേഷൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പ്; ഉപയോഗിക്കാത്ത കാർഡുകൾ ഒക്ടോബർ 1 മുതൽ മരവിപ്പിക്കും.

ദില്ലി: കഴിഞ്ഞ ആറുമാസത്തിൽ ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. കഴിഞ്ഞ ആറുമാസമായി റേഷൻ കാർഡ് ഉപയോഗിക്കാത്ത ഒരു കോടി അൻപത്തിയെട്ട് ലക്ഷം പേരുടെ ആനുകൂല്യങ്ങൾ ഒക്ടോബർ ഒന്ന് മുതൽ മരവിപ്പിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്.

ഇവരുടെ റേഷൻ കാർഡുകൾ മരവിപ്പിക്കുമെങ്കിലും ഉടൻ പേര് വെട്ടാനുള്ള നടപടി ഉണ്ടാകില്ല. പകരം മൂന്ന് മാസത്തെ സമയം ഇവ യഥാർത്ഥ ഉപഭോക്താക്കളുടേതാണെന്ന് തെളിയിക്കാൻ നൽകും.

ഈ സമയപരിധിക്കുള്ളിൽ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയാൽ റേഷൻ കാർഡുകൾ മരവിപ്പിച്ച നടപടി പിൻവലിക്കും. വ്യാജ കാർഡുകളും ഡ്യൂപ്ലിക്കേറ്റ് കാർഡുകളും സംശയാസ്പദമായ കാർഡുകളും ഒഴിവാക്കാനാണ് നടപടിയെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ