Saturday, September 26, 2026
Homeഇന്ത്യഒളിവിലായിരുന്നപ്പോള്‍ കണ്ടുമുട്ടിയ കാമുകിയെ നൂറു പൊലീസുകാരുടെ കാവലില്‍ താലികെട്ടി ഹരിയാനയിലെ ഗുണ്ടാത്തലവന്‍

ഒളിവിലായിരുന്നപ്പോള്‍ കണ്ടുമുട്ടിയ കാമുകിയെ നൂറു പൊലീസുകാരുടെ കാവലില്‍ താലികെട്ടി ഹരിയാനയിലെ ഗുണ്ടാത്തലവന്‍

ന്യൂഡല്‍ഹി: ഒളിവിലായിരുന്നപ്പോള്‍ കണ്ടുമുട്ടിയ കാമുകിയെ നൂറു പൊലീസുകാരുടെ കാവലില്‍ താലികെട്ടി ഹരിയാനയിലെ ഗുണ്ടാത്തലവന്‍. ജയിലില്‍ കഴിഞ്ഞിരുന്ന 45കാരനായ മാന്‍പാല്‍ ദില്ലയും 36കാരിയായ മെറ്റാചാനുമാണ് വിവാഹിതരായത്. അഞ്ഞൂറോളം അതിഥികളാണ് ദമ്പതികളെ ആശീര്‍വദിക്കാന്‍ വിവാഹത്തിനെത്തിയത്.

ഹരിയാനയിലെ ജാജ്ജര്‍ ജയിലില്‍ കഴിയുകയായിരുന്ന ദില്ലയ്ക്ക് വിവാഹത്തിനായി 12 മണിക്കൂര്‍ സമയത്തെ പരോള്‍ പ്രാദേശിക കോടതി അനുവദിച്ചിരുന്നു. 2018ല്‍ പരോളിലിറങ്ങി കംബോഡിയയിലേക്ക് കടന്ന ഇയാള്‍ അവിടെവച്ചാണ് മെറ്റാചാനെ പരിചയപ്പെടുന്നത്. പിന്നീട് അവിടെ നാടുകടത്തിയ മാന്‍പാല്‍ ദില്ല വീണ്ടും ഇന്ത്യയിൽ ജയിലിൽ ആവുകയായിരുന്നു

12 മണിക്കൂറിനുള്ളില്‍ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി രാത്രി എട്ടുമണിയോടെ പ്രതി ദില്ല ജയിലില്‍ തിരിച്ചെത്തി. മൂന്ന് കൊലപാതക കുറ്റങ്ങളിലായി ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ് ഇയാള്‍. ഇയാള്‍ക്കെതിരെ 22ഓളം ക്രിമിനല്‍ കേസുകളാണ് ഉള്ളത്. വധശ്രമം, മോഷണം, ക്രിമിനല്‍ ഗൂഢാലോചന, അനധികൃതമായി ആയുധം കയ്യില്‍ കരുതുക എന്നിവ ഇതിൽ ഉള്‍പ്പെടും. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദില്ലയെ ഇന്ത്യയിലേക്ക് നാടുകടത്തിയത്.

തന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായം ആരംഭിച്ചുവെന്നാണ് വിവാഹത്തിന് ശേഷം ദില്ല പ്രതികരിച്ചത്. പരമ്പരാഗതമായ ചുവന്ന ലെഹങ്ക അണിഞ്ഞാണ് വധു മണ്ഡപത്തിലെത്തിയത്. വിവാഹിതയായതില്‍ അതിയായ സന്തോഷമുണ്ടെന്നും കംബോഡിയയിലേക്ക് മടങ്ങുന്നതിന് മുമ്പ് കുറച്ച് ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയുമെന്നുമാണ് യുവതി പറഞ്ഞത്. ഇന്ത്യയിലെ ഭക്ഷണം ഒരുപാട് ഇഷ്ടമായെന്നും അവര്‍ പ്രതികരിച്ചു.

കംബോഡിയയില്‍ ദില്ലി ഒളിവില്‍ താമസിച്ചിരുന്നതിന് സമീപമാണ് മെറ്റാചന്‍ താമസിച്ചിരുന്നത്. ആദ്യം പരിചയക്കാരായിരുന്ന ഇവര്‍ പിന്നീട് പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഇവര്‍ക്ക് നാല് മക്കളുമുണ്ട്. ഇരുവരും ചേര്‍ന്ന് കംബോര്‍ഡിയയില്‍ റെസ്റ്റോറന്‌റ് ബിസിനസും ആരംഭിച്ചിരുന്നു. എട്ടുവര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

സെപ്റ്റംബര്‍ 2ന് മൂന്ന് മക്കളുമായാണ് യുവതി ഇന്ത്യയിലെത്തിയത്. വിവാഹദിവസം രാവിലെ 8 മണിയോടെയാണ് ദില്ലയ്ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ അനുമതി ലഭിച്ചത്. ജയിലിന് സമീപമുള്ള ഫാംഹൗസായിരുന്നു വിവാഹ വേദി. കടുത്തസുരക്ഷയിലാണ് വിവാഹം നടന്നത്. അതിഥികളെല്ലാം പ്രവേശനകവാടത്തില്‍ പരിശോധനയ്ക്ക് വിധേയമായി. ഇവരുടെ പേരും മൊബൈല്‍ നമ്പറും മറ്റ് വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.

വിവാഹം സമാധാനപൂര്‍ണമായിരുന്നുവെന്നും വധുവരന്മാരുടെ കുടുംബങ്ങള്‍ അടക്കം പങ്കെടുത്തെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം വധു മെറ്റാചന്‍ ഒക്ടോബര്‍ 10വരെ ദില്ലയുടെ കുടുംബത്തിനൊപ്പമുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ