Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറ്റം; പൊലീസിന്റെ സഹായത്തോടെ വിമർശനങ്ങൾ നീക്കുന്നു’, മുഖ്യമന്ത്രിക്കെതിരെ എം.വി. ഗോവിന്ദന്റെ ആരോപണം. | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംഅഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറ്റം; പൊലീസിന്റെ സഹായത്തോടെ വിമർശനങ്ങൾ നീക്കുന്നു', മുഖ്യമന്ത്രിക്കെതിരെ എം.വി. ഗോവിന്ദന്റെ ആരോപണം.

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറ്റം; പൊലീസിന്റെ സഹായത്തോടെ വിമർശനങ്ങൾ നീക്കുന്നു’, മുഖ്യമന്ത്രിക്കെതിരെ എം.വി. ഗോവിന്ദന്റെ ആരോപണം.

തൃശൂർ: മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ സാമൂഹ്യമാധ്യമങ്ങളിൽ പൊലീസിന്റെയും സഹായത്താൽ നീക്കം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ് നടക്കുന്നത്.

കേട്ടു കേൾവിയില്ലാത്ത കാര്യമാണിതെന്നും കഴിഞ്ഞ 10 കൊല്ലം പിണറായിക്കെതിരായ കടന്നാക്രമണത്തിന് നേതൃത്വം കൊടുത്തവരാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മുതലാളിമാരെ ഉപയോഗപ്പെടുത്തി കേരളം ഭരിക്കും എന്നാണ് മുഖ്യമന്ത്രി ധാർഷ്ട്യത്തോടെ പറഞ്ഞത്.ഇപ്പോൾ വൈദ്യുതി മന്ത്രി ഉൾപ്പടെ നാല് മന്ത്രിമാർ പുറത്തു പോകാൻ നിൽക്കുന്നു. മുഖ്യമന്ത്രി നിർദേശം നൽകിയതിന് പിന്നാലെയാണ് മന്ത്രിമാരുടെ വിദേശ യാത്ര. സ്പോൺസർമാരുടെ സഹായത്തോടെയാണ് പോകുന്നതെങ്കിൽ വലിയ അപകടം ചെയ്യും.

ഞങ്ങളിങ്ങനെ പുറപ്പെട്ടിരിക്കുന്നു, ഇനി ഉദ്യോഗസ്ഥന്മാർ ഉൾപ്പെടെ എല്ലാവർക്കും അഴിമതി കാണിക്കാം എന്നാണ് നൽകുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്കെതിരായുള്ള മോദിയുടെ കാടത്തം ഇവിടെ സതീശനും ചെയ്യുന്നു.പിണറായിക്കെതിരെ തെളിവിന്റെ ഒരു അംശം പോലുമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. കർത്തയുടെ മാസപ്പടി ഡയറിയിലെ പേര് വന്നതിലും അദ്ദേഹം മറുപടി നൽകി. താനൊരു പണവും വാങ്ങിയിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ