Saturday, September 26, 2026
Homeഅമേരിക്കപെൻസിൽവാനിയയിൽ അഞ്ചാംപനി വ്യാപനം രൂക്ഷം; രോഗബാധിതരുടെ എണ്ണം 890 ആയി

പെൻസിൽവാനിയയിൽ അഞ്ചാംപനി വ്യാപനം രൂക്ഷം; രോഗബാധിതരുടെ എണ്ണം 890 ആയി

പി പി ചെറിയാൻ

പി പി ചെറിയാൻ

ഹാരിസ്ബർഗ്: പെൻസിൽവാനിയയിൽ അഞ്ചാംപനി (Measles) ബാധിതരുടെ എണ്ണം 890 ആയി ഉയർന്നു. പുതുതായി 55 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇതുവരെ 39 കൗണ്ടികളിലായി 890 പേർക്കാണ് രോഗം ബാധിച്ചത്.173 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; 4 മരണം റിപ്പോർട്ട് ചെയ്തു.ആകെ കേസുകളിൽ 1 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് എം.എം.ആർ (MMR) വാക്സിൻ പൂർണ്ണമായി എടുത്തവർ.

ലാൻകാസ്റ്റർ കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത് (359 പേർ).
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വ്യാപകമായി വാക്സിനേഷൻ ക്യാമ്പുകൾ നടത്തിവരുന്നുണ്ട്. ലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ