പി പി ചെറിയാൻ
സാൻ ഡീഗോയ: സാൻ ഡീഗോയിലെ പ്രധാന ഭക്ഷ്യ സുരക്ഷാ സംഘടനയായ ‘ഫീഡിംഗ് സാൻ ഡീഗോയ്ക്ക്’ സംസ്ഥാന ഫണ്ടിൽ നിന്ന് 4.5 ദശലക്ഷം ഡോളർ (ഏകദേശം 37 കോടിയിലേറെ രൂപ) ലഭിച്ചു.
സംഘടനയുടെ 19 വർഷത്തെ ചരിതത്തിൽ ഒരു സംസ്ഥാന നിയമസഭാംഗം നൽകുന്ന ഏറ്റവും വലിയ ഒറ്റത്തവണ സംഭാവനയാണിത്. ഈ തുക നേരിട്ട് ഭക്ഷണം വാങ്ങുന്നതിനല്ല, മറിച്ച് തണുപ്പിൽ സൂക്ഷിക്കേണ്ട വലിയ സംഭരണശാലകൾ നിർമ്മിക്കുന്നതിനും, ഫാമുകളിൽ നിന്നും പാക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും ഭക്ഷണം കേടുകൂടാതെ വിതരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായി പുതിയ ശീതികരണ ട്രക്കുകൾ (Refrigeration trucks) വാങ്ങുന്നതിനുമാണ് ഉപയോഗിക്കുന്നത്.
1980-കളിലെ സാമ്പത്തിക മാന്ദ്യകാലത്ത് പിതാവിന് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് തങ്ങളുടെ കുടുംബം അനുഭവിച്ച കഷ്ടപ്പാടുകളാണ് ഭക്ഷ്യ സുരക്ഷയ്ക്കായി പ്രവർത്തിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ദർശന പട്ടേൽ വ്യക്തമാക്കി.
പ്രതിമാസം ഏകദേശം 2 ലക്ഷത്തോളം ആളുകളെ സഹായിക്കുന്ന ഈ സംഘടന, കഴിഞ്ഞ വർഷം 43 ദശലക്ഷം പൗണ്ട് ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്തത്. മഹാമാരി കാലത്തേക്കാൾ അധികമാളുകൾ ഇപ്പോൾ സഹായത്തിനായി എത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്



