Friday, September 25, 2026
Homeകേരളംഷോണ്‍ ജോർജ് കുറച്ച് ഓവറാണ്, പി സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല’: തന്റെ പേര്...

ഷോണ്‍ ജോർജ് കുറച്ച് ഓവറാണ്, പി സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല’: തന്റെ പേര് എഴുതി ചേര്‍ത്തതെന്ന് ജി സുധാകരൻ.

ആലപ്പുഴ: സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ തന്റെ പേര് വന്നതിനെപ്പറ്റി അറിയില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ. തന്റെ പേര് അതില്‍ എഴുതി ചേര്‍ത്തതായിരിക്കും. ഷോണ്‍ ജോര്‍ജ് എന്താണ് ധരിച്ചിരിക്കുന്നത്?. പി സി ജോര്‍ജ് പോലും ജി സുധാകരനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഷോണ്‍ ജോര്‍ജ് കുറച്ച് ഓവറാണെന്നും ജി സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് പണം നല്‍കാമെന്ന് കര്‍ത്ത പറഞ്ഞപ്പോള്‍ താന്‍ എതിര്‍ക്കുകയാണ് ചെയ്തത്. കേസിന്റെ പ്രാധാന്യം കളയാന്‍ അനാവശ്യ പേരുകള്‍ എഴുതി ചേര്‍ക്കുന്നതായിരിക്കും. യഥാര്‍ത്ഥത്തില്‍ കാശു വാങ്ങിയവരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പേര് വന്നതില്‍ താന്‍ മാനനഷ്ടക്കേസ് ഒന്നും നല്‍കുന്നില്ല. മാനം ഉള്ളവര്‍ ഇതൊന്നും പറയില്ലല്ലോയെന്നും സുധാകരന്‍ പറഞ്ഞു.

എന്തായാലും ഷോണ്‍ ജോര്‍ജിന്റെ പേര് ലിസ്റ്റില്‍ ഇല്ലല്ലോ?. അതു മതിയെന്ന് സുധാകരന്‍ പ്രതികരിച്ചു. പി സി ജോര്‍ജ് പോലും തന്നെപ്പറ്റി അസംബ്ലിയില്‍ ഒന്നും പറഞ്ഞിട്ടില്ല. തന്നെപ്പറ്റി മാത്രമാണ് പിസി ജോര്‍ജ് ഒന്നും പറയാത്തത്. ഷോണ്‍ ജോര്‍ജിന് എവിടെ നിന്നും പേരു കിട്ടി?. ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്.

അയാള്‍ പറയുന്നത് കുറച്ചൊക്കെ ശരിയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. എന്നാല്‍ അയാള്‍ ഇത്തിരി ഓവറാണ്. ഇങ്ങനെയൊക്കെ പറഞ്ഞ് ജനങ്ങളുടെ മുന്നില്‍ സജീവമായി നില്‍ക്കുന്ന ചിലരുണ്ട്. തന്റെ പേര് അതില്‍ എഴുതി ചേര്‍ത്തതായിരിക്കും. അല്ലാതെ പേരു വരേണ്ട കാര്യമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ശശിധരൻ കർത്തയിൽ നിന്നും പേരു വാങ്ങിയവരിൽ ജി സുധാകരനും ഉണ്ടെന്ന ലിസ്റ്റ് ഷോൺ ജോർജ് പുറത്തു വിട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ