Thursday, September 24, 2026
Homeകേരളംവൈദ്യുതി കണക്‌ഷൻ ഫീസ് കുത്തനെ കൂട്ടി; ചില വിഭാഗങ്ങളിൽ മൂന്നിരട്ടി വരെ വർധന.

വൈദ്യുതി കണക്‌ഷൻ ഫീസ് കുത്തനെ കൂട്ടി; ചില വിഭാഗങ്ങളിൽ മൂന്നിരട്ടി വരെ വർധന.

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്‌ഷൻ എടുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച് റെഗുലേറ്ററി കമ്മിഷൻ. ചില വിഭാഗങ്ങളിൽ ഫീസ് മൂന്നിരട്ടി വരെ ഉയർത്തിയിട്ടുണ്ട്. പുതിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരും. പോസ്റ്റ്, അധിക വയർ, ട്രാൻസ്‌ഫോർമർ തുടങ്ങിയ ഉപകരണങ്ങൾ ആവശ്യമായ കണക്‌ഷനുകൾക്ക് ലാഭകരവും ഇത്തരം ഉപകരണങ്ങൾ ആവശ്യമില്ലാത്ത കണക്‌ഷനുകൾക്ക് നഷ്ടകരവുമാകുന്ന തരത്തിലാണ് പുതിയ നിരക്ക് ക്രമീകരിച്ചിരിക്കുന്നത്.

ലൈനിൽനിന്ന് 200 മീറ്ററിനുള്ളിൽ പോസ്റ്റും മറ്റ് ഉപകരണങ്ങളും ആവശ്യമുള്ള കണക്‌ഷനും അവ ആവശ്യമില്ലാത്ത കണക്‌ഷനും ഇനി ഒരേ നിരക്കിലായിരിക്കും. നേരത്തെ ഇവയ്ക്ക് വ്യത്യസ്ത നിരക്കുകളായിരുന്നു. കിലോവാട്ട് അടിസ്ഥാനത്തിൽ നിരക്കുകൾ ഏകീകരിച്ചതോടെ അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം തന്നെ ഫീസ് അടയ്ക്കാനും കഴിയും. നിലവിൽ കെ.എസ്.ഇ.ബി. ഫീസ് കണക്കാക്കുന്നതുവരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

200 മീറ്ററിന് അപ്പുറം കൂടുതൽ ഉപകരണങ്ങളും പോസ്റ്റും ആവശ്യമായ സ്ഥലങ്ങളിലെ നിലവിലെ നിരക്ക് തുടരും. ഈ നിരക്കും രണ്ടുമാസത്തിനകം പരിഷ്കരിച്ച് ശുപാർശ നൽകാൻ റെഗുലേറ്ററി കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.രണ്ട് കിലോവാട്ട് വരെ സിംഗിൾ ഫെയ്‌സ് ഗാർഹിക കണക്‌ഷന് ഇനി 2,000 രൂപ നൽകണം. ഇതുവരെ അഞ്ച് കിലോവാട്ട് വരെ 1,740 രൂപയായിരുന്നു നിരക്ക്. രണ്ട് കിലോവാട്ടിന് മുകളിലും അഞ്ച് കിലോവാട്ട് വരെയുമുള്ള കണക്‌ഷന് 1,740 രൂപയിൽനിന്ന് 5,000 രൂപയായി ഫീസ് ഉയർത്തി. ഗാർഹികേതര കണക്‌ഷന് ഒരു കിലോവാട്ട് വരെ 2,500 രൂപയും രണ്ട് കിലോവാട്ട് വരെ 3,000 രൂപയും നൽകണം.

ത്രീഫെയ്‌സ് കണക്‌ഷനിൽ അഞ്ച് മുതൽ 10 കിലോവാട്ട് വരെ നിലവിൽ 4,220 രൂപയായിരുന്നു ഫീസ്. ഇത് അഞ്ച് മുതൽ ഏഴ് കിലോവാട്ട് വരെ 8,000 രൂപയും ഏഴ് മുതൽ 10 കിലോവാട്ട് വരെ 10,000 രൂപയുമായി വർധിപ്പിച്ചു. ത്രീഫെയ്‌സിൽ കിലോവാട്ട് കൂടുന്നതിനനുസരിച്ച് ഫീസ് വർധനയുടെ തോതും ഉയരും.എൽ.ടി. ത്രീഫെയ്‌സിൽ നിലവിൽ 10 മുതൽ 25 കിലോവാട്ട് വരെ 14,420 രൂപയായിരുന്നു. പുതിയ നിരക്കിൽ 10 മുതൽ 30 കിലോവാട്ട് വരെ ഒരു കിലോവാട്ടിന് 1,560 രൂപ വീതം നൽകണം. 25 കിലോവാട്ടിന് 39,000 രൂപയാണ് പുതിയ നിരക്ക്.

25 മുതൽ 50 കിലോവാട്ട് വരെ നിലവിൽ 21,750 രൂപയായിരുന്നു. ഇനി 30 മുതൽ 40 കിലോവാട്ട് വരെ കിലോവാട്ടിന് 2,890 രൂപ വീതമാണ് നിരക്ക്. 50 മുതൽ 100 കിലോവാട്ട് വരെ കിലോവാട്ടിന് 5,670 രൂപയും നൽകണം. ഇതോടെ 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്‌ഷന് നിലവിൽ 21,750 രൂപ നൽകിയിരുന്നത് ഇനി 2.11 ലക്ഷം രൂപയായി ഉയരും.ഈ വിഭാഗത്തിൽ ട്രാൻസ്‌ഫോർമർ ആവശ്യമുണ്ടെങ്കിൽ അതിനോ മറ്റ് സാധനങ്ങൾക്കോ പ്രത്യേകം പണം ഈടാക്കില്ല. അതേസമയം, കണക്ടഡ് ലോഡിൽ മാറ്റം വരുത്താതെ സിംഗിൾ ഫെയ്‌സ് കണക്‌ഷൻ ത്രീഫെയ്‌സായി തരംമാറ്റുന്നതിന് കിലോവാട്ടിന് 700 രൂപയാണ് പുതിയ ഫീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ