ഏഷ്യൻ ഗെയിംസിൽ മറ്റൊരു മെഡൽ കൂടി ഇന്ത്യൻ അക്കൗണ്ടിൽ. വനിതകളുടെ വുഷു 60 കിലോഗ്രാം സാൻഡ വിഭാഗത്തിലാണ് ഇന്ത്യയുടെ നൗറം റോഷ്ബിന ദേവി വെള്ളി മെഡൽ നേടിയത്. ഫൈനലിൽ ചൈനയുടെ ഷാങ് സിയാവുവിനോട് പരാജയപ്പെട്ടതോടെയാണ് റോഷ്ബിന വെള്ളി മെഡലിൽ ഒതുങ്ങിയത്. സിയവോയുവിനോട് 0-2 എന്ന സ്‌കോറിനാണ് താരം പരാജയപ്പെട്ടത്.
ഈ നേട്ടത്തോടെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ വുഷു ഇനത്തിൽ തുടർച്ചയായി മൂന്ന് മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിത താരമായി റോഷ്ബിന മാറി. 25 കാരിയായ താരം 2018-ലെ ജക്കാർത്ത-പാലെംബാൻ ഗെയിംസിൽ വെങ്കലവും 2023-ലെ ഹാങ്ഷൗ ഗെയിമിൽ വെള്ളിയും നേടിയിരുന്നു.
ഇന്ന് നടന്ന പുരുഷന്മാരുടെ ഡബിൾ സ്‌കാൾസ് മത്സരത്തിൽ ഇന്ത്യൻ താരങ്ങളായ സത്‌നം സിംഗും സൽമാൻ ഖാനും വെങ്കല മെഡൽ കരസ്ഥമാക്കി. അവസാന നിമിഷം വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇവർക്ക് വെള്ളി നഷ്ടമായത് മൂന്ന് സെക്കൻഡ് വ്യത്യാസത്തിലാണ്. ഏഷ്യൻ ഗെയിംസ് ഡബിൾ സ്‌കോൾസ് ചരിത്രത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.നിലവിൽ ഒരു സ്വർണം, ആറ് വെള്ളി, ഏഴ് വെങ്കലവുമടക്കം 14 മെഡലുകളുമായി 13-ാം സ്ഥാനത്താണ് ഇന്ത്യ.



