Wednesday, September 23, 2026
Homeകേരളംകൊച്ചി നഗരത്തിൽ ബ്രസീൽ ലെജൻഡ്സും, ഇന്ത്യ ലെജൻഡ്സും തമ്മിലുള്ള ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കൊച്ചി സിറ്റി ട്രാഫിക്...

കൊച്ചി നഗരത്തിൽ ബ്രസീൽ ലെജൻഡ്സും, ഇന്ത്യ ലെജൻഡ്സും തമ്മിലുള്ള ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കൊച്ചി സിറ്റി ട്രാഫിക് പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

കൊച്ചി: ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് നടക്കുന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യ ലെജൻഡ്സും തമ്മിലുള്ള ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കൊച്ചി സിറ്റി ട്രാഫിക് പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിവിധ ഭാഗങ്ങളിൽ നിന്ന് മത്സരത്തിനെത്തുന്ന കാണികൾക്കുള്ള വാഹനം പാർക്കിംഗ് നിർദേശങ്ങളും റൂട്ട് മാറ്റങ്ങളും പൊലീസ് പരസ്യപ്പെടുത്തി.

പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നുള്ളവർ ചാത്യാത്ത് റോഡിൽ ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. തുടർന്ന് മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സ്റ്റേഡിയത്തിലേക്ക് പോകണം.

പറവൂർ, തൃശ്ശൂർ, മലപ്പുറം മേഖലകളിൽ നിന്നുള്ളവർ ആലുവ ഭാഗത്തോ കണ്ടെയ്നർ റോഡരികിലോ അപായരഹിതമായി വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം മെട്രോയോ മറ്റ് പൊതുഗതാഗത സൗകര്യങ്ങളോ ഉപയോഗിച്ച് സ്റ്റേഡിയത്തിലെത്തണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്നുള്ളവർ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് മെട്രോ അടക്കമുള്ള പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കണം.

ആലപ്പുഴ ഉൾപ്പെടെയുള്ള തെക്കൻ മേഖലകളിൽ നിന്നുള്ളവർ: കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സ്റ്റേഡിയത്തിലേക്ക് വരേണ്ടതാണ്.

കാണികളുമായി എത്തുന്ന ഹെവി വാഹനങ്ങൾക്ക് നഗരത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വൈകിട്ട് 3:00 മണിക്ക് ശേഷം എറണാകുളത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകുന്നവർ കലൂർ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി ഇടപ്പള്ളിയിലെത്തി യാത്ര തുടരണമെന്ന് പൊലീസ് നിർദേശിക്കുന്നു.

ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുന്നവർ വൈറ്റില ജംഗ്ഷൻ, എസ്.എ റോഡ് വഴി യാത്ര ചെയ്യാനുമാണ് നിർദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ