Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
വിവാഹ സദ്യ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഉദയം കാറ്ററിങ് ആൻ‌ഡ് ഇവന്റ് ഉടമ വിഷ്ണു മോഹനെതിരെ കൂത്താട്ടുകുളത്തും കേസ് | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളംവിവാഹ സദ്യ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഉദയം കാറ്ററിങ് ആൻ‌ഡ് ഇവന്റ് ഉടമ വിഷ്ണു മോഹനെതിരെ...

വിവാഹ സദ്യ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഉദയം കാറ്ററിങ് ആൻ‌ഡ് ഇവന്റ് ഉടമ വിഷ്ണു മോഹനെതിരെ കൂത്താട്ടുകുളത്തും കേസ്

കൊച്ചി: വിവാഹ സദ്യ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഉദയം കാറ്ററിങ് ആൻ‌ഡ് ഇവന്റ് ഉടമ വിഷ്ണു മോഹനെതിരെ കൂത്താട്ടുകുളത്തും കേസ്. കോഴിപ്പിള്ളി സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 22നു നടന്ന വിവാഹത്തിന് ഭക്ഷണം നൽകാം എന്ന് ഏറ്റ് മുങ്ങിയെന്നാണ് പരാതി. 1,35,000 രൂപ മുൻ‌കൂർ കൈപറ്റിയിരുന്നു. സമാന പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത വിഷ്ണു റിമാൻഡിലാണ്

കോട്ടയം കഞ്ഞിക്കുഴി സ്വദേശികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തിരുന്നത്. തട്ടിപ്പിന് പിന്നാലെ മുങ്ങിയ പ്രതിയെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയത്ത് രണ്ട് കേസുകളും എറണാകുളത്ത് ഒരു കേസും ഇയാൾക്കെതിരെ ഉണ്ട്. മുണ്ടക്കയം ചോറ്റിയിൽ ആയിരുന്നു ആദ്യ സംഭവം. 400 പേർക്ക് ഓർഡർ നൽകിയ സദ്യ കൃത്യസമയത്ത് എത്തിച്ചു നൽകാതെ വന്നതോടെയാണ് പ്രശ്നം പുറംലോകം അറിഞ്ഞത്.

തൊട്ടു പിന്നാലെ കോട്ടയം കഞ്ഞിക്കുഴിയിലും എറണാകുളം കുന്നത്തുനാടും പരാതികൾ വന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ പരസ്യങ്ങൾ നൽകിയിരുന്നത്. ഓർഡർ പിടിച്ച മറ്റ് കേറ്ററിംഗ് സർവീസുകൾക്ക് സബ് കോൺട്രാക്ട് നൽകുന്നതായിരുന്നു ഇയാളുടെ രീതി. പണം നൽകാത്തതിനാൽ സബ് കോൺട്രാക്ടർ നൽകിയർ ഭക്ഷണം നൽകാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. കല്യാണത്തിന് ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ മൂന്ന് കുടുംബത്തെയാണ് ഇയാൾ വഞ്ചിച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ