Tuesday, September 22, 2026
Homeകേരളംഹെലികോപ്റ്റര്‍ യാത്ര അടിയന്തര സാഹചര്യത്തില്‍, വിവാദം അനാവശ്യം'; മുഖ്യമന്ത്രിക്ക് പിന്തുണയുമായി മന്ത്രിമാർ.

ഹെലികോപ്റ്റര്‍ യാത്ര അടിയന്തര സാഹചര്യത്തില്‍, വിവാദം അനാവശ്യം’; മുഖ്യമന്ത്രിക്ക് പിന്തുണയുമായി മന്ത്രിമാർ.

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ യാത്രയില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി മന്ത്രി സണ്ണി ജോസഫ്. മലപ്പുറത്തേത് അടിയന്തര സാഹചര്യം ആയിരുന്നുവെന്നും അതുകൊണ്ട് ആണ് ചാർട്ടേർഡ് വിമാനത്തില്‍ പോയതെന്നും മന്ത്രി പ്രതികരിച്ചു. നേരത്തെയുള്ള ഹെലികോപ്റ്റര്‍ കരാര്‍ കഴിഞ്ഞത് എല്ലാര്‍ക്കും അറിയാവുന്നതല്ലേയെന്നും മന്ത്രി ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയെ ന്യായീകരിച്ച് മന്ത്രി കെ മുരളീധരനും രംഗത്തെത്തി. സര്‍ക്കാരിന് ഒരു രൂപ ചെലവ് ഇല്ലെന്നും സൗജന്യമായി ചാര്‍ട്ടേർഡ് വിമാനം നല്‍കിയത് കൊണ്ട് അര്‍ഹതയില്ലാത്ത പ്രതിഫലമൊന്നും സര്‍ക്കാര്‍ നല്‍കില്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. പിണറായി പോയ അത്രയും വി ഡി സതീശന്‍ പോയിട്ടില്ല. സ്‌പോണ്‍സര്‍ ചെയ്തവര്‍ ആരും വെറുക്കപ്പെട്ടവരും അല്ല. സൗജന്യമായി വിമാനം വിട്ട് നല്‍കി എന്ന് കരുതി അങ്ങനെയുള്ളവര്‍ക്ക് യാതൊരു തരത്തിലുള്ള സൗജന്യവും അര്‍ഹമല്ലാത്തതുമായ കാര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കില്ലെന്നും മുരളീധരന്‍ ആവര്‍ത്തിച്ചു.
പെട്ടെന്ന് ഉണ്ടായ പ്രളയത്തില്‍ ഒരു സംസ്ഥാന മുഖ്യമന്ത്രി ഏറ്റവും അടിയന്തരമായി അവിടെയെത്തി ആളുകളെ ആശ്വസിപ്പിക്കേണ്ടത് ഉത്തരവാദിത്വമാണെന്ന് മന്ത്രി കെ എ തുളസിയും പ്രതികരിച്ചു. ‘കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതു മാത്രമേ ഈ മന്ത്രിസഭയിലെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചെയ്തിട്ടുള്ളൂ. മറ്റെല്ലാം അനാവശ്യ വിവാദങ്ങളെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ