Tuesday, September 22, 2026
Homeകേരളംപാലക്കാട് കൊടുവായൂരിൽ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

പാലക്കാട് കൊടുവായൂരിൽ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

കൊടുവായൂർ: പാലക്കാട് കൊടുവായൂരിൽ യുവതിയെ കഴുത്തുഞെരിച്ച് കൊന്നു. ഏതനൂർ തെക്കേ വീട്ടിൽ അനുപ്രിയ(31) യാണ് കൊല്ലപ്പെട്ടത്. അനുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മണികണ്ഠൻ ഇന്ന് പകൽ 3.30ന് പിറ്റുപീടികയിലെ വാടക വീട്ടിലാണ് സംഭവം.

ഊണ് കഴിക്കാന്‍ മണികണ്ഠന്‍ വീട്ടിലെത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അതിനിടയിൽ പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തിൽ മുറുക്കുകയായിരുന്നു. ഇതേ തുടർന്നാണ് മരണം സംഭവിച്ചത്. വൈകുന്നേരത്തോടെയാണ് സംഭവം നാട്ടുകാര് അറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ചിറ്റൂർ അഞ്ചാംമൈൽ അയാവുചള്ളയിൽ അപ്പുക്കുട്ടൻ്റെയും ഓമനയുടെയും മകളാണ് അനുപ്രിയ. മൃതദേഹം തുടർ നടപടികൾക്കായി  ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആത്മിക (8), അനാമിക (6) മക്കൾ. അനിൽകുമാറാണ് സഹോദരൻ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ