മുട്ടിൽ മരംമുറി വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജെ ബി പർദ്ദി വാലാ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നതായിരുന്നു കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരുടെ ആവശ്യം എന്നാൽ ഹൈക്കോടതി ഇത് തള്ളുകയായിരുന്നു. തുടർന്ന് ചോറ്റാനിക്കര കോടതിയിൽ വിചാരണ പുനരാരംഭിക്കാൻ നിർദേശിച്ചതിനെ തുടർന്നാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്.
വയനാട് മുട്ടിൽ നിന്ന് കടത്തിയ തടികൾ കരിമുകൾ സ്വദേശിയായ അലിയാർക്ക് വിൽപ്പന നടത്തി വഞ്ചിച്ചു എന്നതാണ് കേസ്. കടത്തിയ മരങ്ങൾക്ക് വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരുന്നു വിൽപ്പന നടത്തിയത്.



