ജോസഫ് ഇടിക്കുള
കൊച്ചി : കളരിപ്പറമ്പിൽ (വിൻയാർഡ് വില്ല – 37) ഗീവർഗീസ് ഈശോ (84) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്ത്യം, ഭാര്യ മേരി വർഗീസ് തിരുവല്ല സ്വദേശിയാണ്, മക്കൾ ബോബി ( ജേക്കബ് വർഗീസ്, സ്റ്റാർ എൻറർടൈൻമെൻ്റ് യു എസ് എ, ഹ്യൂസ്റ്റൻ സിയാന ), പിൻഹീറോ (കൊച്ചി), മരുമക്കൾ ടീന ജോർജ്, ഷെൽട്ടൻ പിൻഹീറോ, കൊച്ചുമക്കൾ ഐവൻ ജേക്കബ്, ജോവാൻ ജേക്കബ്, ജിയോ ജേക്കബ്, റിയ, ബെല്ല.
സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിൽ നിന്നും ആരംഭിച്ച് നാലുമണിക്ക് തേവയ്ക്കൽ ലൂർദ് മാതാ ദേവാലയത്തിൽ ദിവ്യബലിയെ തുടർന്ന് സെമിത്തേരിയിൽ വച്ച് അന്തിമ ശുശ്രൂഷ നടത്തി.



