Friday, September 18, 2026
Homeകേരളംതിരുവനന്തപുരം മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം: സ്വാ​ഗതം ചെയ്ത് മേയർ, വിമർശിച്ച് CPIM.

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം: സ്വാ​ഗതം ചെയ്ത് മേയർ, വിമർശിച്ച് CPIM.

തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ അഭിപ്രായം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദേശത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, നെയ്യാറിൽ അതിനുള്ള സൗകര്യം ഉണ്ടോ എന്നാണ് മേയർ വിവി രാജേഷ് ഉയർത്തുന്ന ചോദ്യം. എന്നാൽ തീരുമാനത്തെ ശക്തമായി എതിർക്കുകയാണ് സിപിഐഎം. മുഖ്യമന്ത്രിയുടെ ആവശ്യം വാണിജ്യ ലക്ഷ്യത്തോടെയെന്ന് മുൻ എംഎൽഎയും സിപിഐഎം നേതാവുമായ വി കെ പ്രശാന്ത് വിമർശിച്ചു.

നഗര തിരക്കുകൾക്കിടയിൽ നിന്ന് മൃഗങ്ങളെ മാറ്റണമെന്ന ആശയത്തിന് പിന്തുണയുണ്ടെങ്കിലും മാറ്റം പ്രായോഗികമാണോ എന്നതിൽ ആശങ്കയേറെയാണ്. മൃഗങ്ങളുടെ സംരക്ഷണം, സ്വാഭാവിക പെരുമാറ്റം നിലനിർത്താനുള്ള സൗകര്യം, വിശാലവും പ്രകൃതിയോട് ചേർന്നതുമായ ആവാസവ്യവസ്ഥ ചികിത്സ ഒരുക്കൽ ഇതൊക്കെ പ്രധാനമാണ്. നെയ്യാർ പോലൊരു പ്രദേശം പരിഗണിക്കണമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശം. എന്നാൽ നെയ്യാറിൽ അതിനുള്ള സൗകര്യം ഉണ്ടോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ