Thursday, September 17, 2026
Homeഅമേരിക്കയു.എസ്‌ മതസ്വാതന്ത്ര്യ അംബാസഡർ പദവിയിലേക്ക് സിസ്സി ഗ്രഹാം ലിഞ്ച്

യു.എസ്‌ മതസ്വാതന്ത്ര്യ അംബാസഡർ പദവിയിലേക്ക് സിസ്സി ഗ്രഹാം ലിഞ്ച്

പി പി ചെറിയാൻ

പി പി ചെറിയാൻ

ന്യൂയോർക്ക്‌ :അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ്‌ അംബാസഡർ-അറ്റ്-ലർജ് പദവിയിലേക്ക് സിസ്സി ഗ്രഹാം ലിഞ്ചിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു. പ്രമുഖ സുവിശേഷകൻ അന്തരിച്ച ബില്ലി ഗ്രഹാമിന്റെ കൊച്ചുമകളും ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ മകളുമാണ് സിസ്സി.

സെനറ്റ് സ്ഥിരീകരിച്ചാൽ ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ അവസരം ലഭിക്കുന്നത് വലിയ പദവിയായി കാണുന്നുവെന്ന് സിസ്സി എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
തന്റെ മകൾ ഈ പദവിക്ക് തികച്ചും യോഗ്യയാണെന്നും വർഷങ്ങളായി ഈ വിഷയത്തിൽ പ്രവർത്തിച്ച അനുഭവസമ്പത്ത് അവർക്കുണ്ടെന്നും ഫ്രാങ്ക്ലിൻ ഗ്രഹാം വ്യക്തമാക്കി. യു.എസ്‌ സെനറ്റിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷമായിരിക്കും നിയമനം നിലവിൽ വരിക.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ