പി പി ചെറിയാൻ
ഹൂസ്റ്റൺ: ടെക്സസിൽ 2005-ൽ നടന്ന മൂന്നു കൊലപാതകങ്ങളിൽ പ്രതിയായ ലെജെയിംസ് നോർമാൻ (41) എന്നയാൾക്ക് വധശിക്ഷ നടപ്പിലാക്കി. യു.എസ് സുപ്രീം കോടതി അപ്പീൽ തള്ളിയതിനെത്തുടർന്ന് ബുധനാഴ്ച വൈകിട്ട് ഹണ്ട്‌സ്‌വില്ലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരക വിഷം കുത്തിവെച്ചായിരുന്നു വധശിക്ഷ.
2005-ൽ എഡ്നയിലെ ഒരു വീട്ടിൽ മോഷണശ്രമത്തിനിടെ സെൽസോ ലോപ്പസ്, ടിഫാനി പീക്കോക്ക്, സാം റോബർട്ട്സ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. 2026-ൽ ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാകുന്ന അഞ്ചാമത്തെ വ്യക്തിയാണ് നോർമാൻ. ഈ വർഷം മാത്രം ആകെ 600-ലധികം വധശിക്ഷകളാണ് ആധുനിക ടെക്സസിൽ നടപ്പിലാക്കിയിട്ടുള്ളത്.



