Wednesday, September 16, 2026
Homeഇന്ത്യതാരദമ്പതികളായ സൂര്യയും ജ്യോതികയും ഇരുപതാം വിവാഹ വാർഷിക ദിനത്തിൽ വീണ്ടും വിവാഹിതരായി

താരദമ്പതികളായ സൂര്യയും ജ്യോതികയും ഇരുപതാം വിവാഹ വാർഷിക ദിനത്തിൽ വീണ്ടും വിവാഹിതരായി

താരദമ്പതികളായ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായി. തങ്ങളുടെ ഇരുപതാം വിവാഹ വാർഷിക ദിനത്തിലാണ് ഇരുവരും വീണ്ടും വിവാഹിതരായത്. പരസ്പരമുള്ള പ്രണയവും ഒപ്പമുള്ള യാത്രയിലെ പോരാട്ടങ്ങളും അടയാളപ്പെടുത്തിക്കൊണ്ട് ഇരുവരും വീണ്ടും വിവാഹവേഷത്തിലെത്തിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇതൊരു ‘തികഞ്ഞ’ ദാമ്പത്യത്തിൻ്റെ ആഘോഷമല്ലെന്നും, മറിച്ച് അപൂർണ്ണതകളും വിട്ടുവീഴ്ചകളും പരസ്പര ധാരണയും ത്യാഗങ്ങളും നിറഞ്ഞ നിസ്വാർത്ഥമായ സ്നേഹത്തിൻ്റെ ആഘോഷമാണ് ജ്യോതിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഒരിക്കൽ യാഥാർത്ഥ്യമാകുമെന്ന് കരുതാതിരുന്ന ഒരു സ്വപ്നം, ഇന്ന് എൻ്റെ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകാൻ ആഗ്രഹിക്കുന്ന മനോഹരമായ യാഥാർത്ഥ്യമായി മാറി. ഭർത്താവും കുട്ടികളുടെ അച്ഛനുമൊക്കെയായി ഒപ്പമുള്ള സൂര്യയിൽ ഒരു സുഹൃത്തിനെക്കൂടി കണ്ടെത്താൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം. വഴക്കിടുകയും പിന്നീട് ഇണങ്ങിയും, ഓരോ ദിവസവും കൂടുതൽ അടുക്കുന്ന ആ ‘അപൂർണ്ണയായ’ പങ്കാളിയായി തുടരും എന്ന് പറഞ്ഞുകൊണ്ടാണ് ജ്യോതിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ