Thursday, September 17, 2026
Homeകേരളംകുരുക്ക് മുറുകുന്നു: മുൻ മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഹവാല ഇടപാട് കേസിൽ ദുബായിലുള്ള വി.പി....

കുരുക്ക് മുറുകുന്നു: മുൻ മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഹവാല ഇടപാട് കേസിൽ ദുബായിലുള്ള വി.പി. ഫൈജാസിന് വീണ കൂടുതൽ പണം കൈമാറിയതായി ഇ ഡി കണ്ടെത്തൽ

തിരുവനന്തപുരം: മുൻ മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഹവാല ഇടപാട് കേസിൽ ദുബായിലുള്ള വി.പി. ഫൈജാസിന് വീണ കൂടുതൽ പണം കൈമാറിയതായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇ ഡി) കണ്ടെത്തൽ. ‘റെഡ് ബുക്ക്’ എന്ന് വിശേഷിപ്പിക്കുന്ന വീണയുടെ ഡയറിയിലെ മറ്റൊരു പേജിലാണ് ഈ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുള്ളത്. ആറിലെ മഷ്‌റക് ബാങ്ക് വഴി ഫൈജാസിന് 1,46,000 ദിർഹം കൈമാറിയെന്നും ഫൈജാസിൻ്റെ പേരിലുള്ള നമ്പർ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഐഡി വ്യക്തമാക്കുന്നു.

നേരത്തെ കണ്ടെത്തിയ ഹവാല ഇടപാടുകൾക്ക് പുറമേയാണിത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് മുഹമ്മദ് റിയാസ് നേടിയ അനധികൃത സമ്പാദ്യമാണ് ഇതാണ് ഐഡിയുടെ ആരോപണം. 2024 സെപ്റ്റംബർ 17ന് ഫൈജാസിന് 56,430 ദിർഹം നൽകിയതായി ഡയറിയിലുണ്ടെന്ന് ഐഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവിടെ നിന്നും 85 ലക്ഷം രൂപ അയച്ചതായും ആകെ 394K ലഭിച്ചതായും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയൻ്റെ ബേക്കറി ജംഗ്ഷനിലെ വസതിയിൽ നടത്തിയ പരിശോധനയിലാണ് ഈ ഡയറി പിടിച്ചെടുത്തതെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.

എന്നാൽ, ഐഡിയുടെ ആരോപണങ്ങൾ മുഹമ്മദ് റിയാസ് പൂർണ്ണമായും തള്ളി. ഇടി ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും തന്നെയും കുടുംബത്തെയും അപമാനിക്കാനാണ് കാരണം എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീണയ്‌ക്കെതിരെയുള്ള ഹവാല ഇടപാട് അസംബന്ധമാണെന്നും വീണയുടെ മൊഴി പൂർണരൂപത്തിൽ പുറത്തുവിടാൻ ഇഡി തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ