Monday, August 31, 2026
Homeകായികംക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിൽ കോട്ടയത്ത് : പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി.

ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിൽ കോട്ടയത്ത് : പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി.

വെസ്റ്റിൻഡീസ് ഇതിഹാസ ക്രിക്കറ്റർ ക്രിസ് ഗെയ്ൽ കോട്ടയത്തെത്തി.
തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിലാണ് ക്രിസ് ഗെയ്ൽ കോട്ടയം പുതുപ്പള്ളിയിലെത്തിയത്.

12.25 ഓടെ നേരത്തേ തീരുമാനിച്ചതിലും രണ്ടര മണിക്കൂർ വൈകിയാണ് ഗെയ്‍ലിന്റെ ഹെലികോപ്റ്റർ പുതുപ്പള്ളിയിൽ ലാൻഡ് ചെയ്തത്.

തിരുവനന്തപുരത്ത് ഉപരാഷ്ട്രപതിയുടെ സന്ദർശനമുള്ളതിനാലാണു ഗെയ്‍ലിന്റെ യാത്ര വൈകിയത്.

എങ്കിലും നൂറു കണക്കിന് ആരാധകരാണു സൂപ്പർ താരത്തെ കാണാനായി തടിച്ചുകൂടിയത്.

പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, സഹോദരി മറിയ ഉമ്മൻ, പുതുപ്പള്ളി പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്ന് ഗെയ്‌ലിനെ സ്വീകരിച്ചു. തുടർന്ന് ചാണ്ടി ഉമ്മൻ ഡ്രൈവ് ചെയ്യുന്ന വാഹനത്തിൽ കയറി ഗെയ്ൽ, പുതുപ്പള്ളി പള്ളിയിലേക്കു പോയി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഗെയ്ൽ, പുതുപ്പള്ളി നഗരത്തിലെ സ്വീകരണ വേദിയിലേക്കു പുറപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ