Monday, August 31, 2026
Homeകേരളംഎക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പണപ്പിരിവ് നടത്തിയ സംഭവം; അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം...

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പണപ്പിരിവ് നടത്തിയ സംഭവം; അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു.

കോട്ടയം: എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രി.

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു വ്യക്തമാക്കി.

അഴിമതിയോട് ഒരു തരത്തിലുള്ള ഒത്തുതീർപ്പും സർക്കാരിന്റെ നയമല്ലെന്നും എത്ര ഉന്നതനായാലും കുറ്റം ചെയ്താൽ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സർവീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ്ണ സംരക്ഷണം നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.

ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മീഷണർ സാംബശിവറാവു നേരിട്ടെത്തി നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.

കോട്ടയം ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ നേരിട്ടും ഏജന്റുമാർ മുഖേനയും പണം കൈപ്പറ്റുന്നുവെന്ന വിവരത്തെ തുടർന്ന് മൂന്ന് ദിവസം രഹസ്യ അന്വേഷണം നടത്തിയ ശേഷമായിരുന്നു നടപടി. ഭൂപടങ്ങൾപരിശോധിക്കൽ

ഇന്നലെ രാത്രി ഒൻപതുമണിയോടെ എക്‌സൈസ് കമ്മീഷണർ സാംബശിവറാവുവും വിജിലൻസ് എസ്.പി കൃഷ്ണകുമാർ ഐ.പി.എസും നേരിട്ടെത്തിയാണ് ബാറുകളിൽ പരിശോധന നടത്തിയത്.

ചങ്ങനാശ്ശേരിയിലെ ഒരു ബാറുടമ മുഖേനയാണ് മറ്റ് ബാറുകളിൽ നിന്ന് പണം ശേഖരിച്ച് ഡെപ്യൂട്ടി കമ്മീഷണർക്ക് കൈമാറിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ബാറുകളിൽ ഉദ്യോഗസ്ഥരും ഏജന്റുമാരും സന്ദർശനം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും മാസപ്പടി വിവരങ്ങളടങ്ങിയ ഡയറിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൂടാതെ, പണപ്പിരിവ് സംബന്ധിച്ച് ബാറുടമകൾ എക്‌സൈസ് കമ്മീഷണർക്ക് നേരിട്ട് മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെതിരെ ഉടൻതന്നെ സസ്‌പെൻഷൻ അടക്കമുള്ള വകുപ്പുതല നടപടികൾ ഉണ്ടായേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ