Sunday, August 30, 2026
Homeഅമേരിക്കഅമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കാൻ ഇറങ്ങിയ മലയാളി വനിത വാഹനം ഇടിച്ച് മരിച്ചു.

അമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കാൻ ഇറങ്ങിയ മലയാളി വനിത വാഹനം ഇടിച്ച് മരിച്ചു.

അമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കാൻ ഇറങ്ങിയ മലയാളി വനിത വാഹനം ഇടിച്ച് മരിച്ചു. പാലാ, രാമപുരം സ്വദേശി അഗസ്റ്റിൻ തോമസിന്റെ ഭാര്യ ലിസി തോമസ് ആണ് മരിച്ചത്.

ഓഗസ്റ്റ് 27ന് വൈകുന്നേരം ഷുഗർലാൻഡിലെ ന്യൂ ടെറിറ്ററിയുള്ള ഹോംവാർഡുവെ റോഡിലാണ് അപകടം. വൈകുന്നേരം നടക്കാനിറങ്ങിയ ലിസിയെ വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ലൈഫ് ഫ്ലൈറ്റ് മാർഗ്ഗം സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൂസ്റ്റൺ വി.എ. ഹോസ്പിറ്റൽ ജീവനക്കാരിയാണ് ലിസി.

സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിലെ സജീവ പ്രവർത്തകയായിരുന്ന ലിസി സാമൂഹിക- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

ലിസിയുടെ വേർപാട് ഹൂസ്റ്റണിലെ മലയാളി സമൂഹത്തെയും സഹപ്രവർത്തകരെയും കണ്ണീരിലാഴ്ത്തി.
ഹൂസ്റ്റണിലെ ‘ബ്രൈറ്റ് ഓട്ടോ’ ഉടമ ബിജു ജോർജ് സഹോദരനാണ്.
സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ