Friday, September 25, 2026
Homeകേരളംപൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

രാഗനാഥൻ വയക്കാട്ടിൽ

വാടാനപ്പള്ളി: തൃത്തല്ലൂർ കമലാനെഹ്റു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. ശ്രീമതി ഇന്ദിരാഗാന്ധി ശിലാസ്ഥാപനം നടത്തിയ സ്‌കൂളിൻ്റെ ആദ്യബാച്ച് മുതൽ കഴിഞ്ഞ വർഷം വരെ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും അധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്തു.

വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിന് പ്രകാശമായ 75 വയസ്സു പിന്നിട്ട അധ്യാപകരായ ഏ.കെ.ജനാർദ്ദനൻ മാസ്റ്റർ, പി.പങ്കജ ടീച്ചർ, ലീലാവതി ടീച്ചർ, സരോജനി ടീച്ചർ തുടങ്ങിയവർ ഭദ്രദീപം കൊളുത്തി ചടങ്ങിന് പ്രാരംഭം കുറിച്ചു.

ചടങ്ങിൽ സംബന്ധിച്ച പൂർവാധ്യാപകരേയും ഉന്നത സ്ഥാനങ്ങളിൽ എത്തിയവരും ഔദ്യോഗിക പദവിയിൽ നിന്നും വിരമിച്ചവരുമായവരേയും ജനപ്രതിനിധികളായവരേയും ആദരിച്ചു. മൺ .മറഞ്ഞുപോയ സ്‌കൂൾ മാനേജർമാരേയും അധ്യാപകരേയും സഹപാഠികളേയും സ്മരിച്ചു കൊണ്ട് ഫാത്തിമ അബ്ദുൾ ജലീൽ അനുശോചന പ്രസംഗം നടത്തി .

മണ്ണുത്തി വൈറ്റനറി കോളേജ് റിട്ട. പ്രൊഫസറും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ: പീതാംബരൻ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികളായ റിട്ട ഫാമിലി കോർട്ട് ജില്ലാ ജഡ്ജി വിദ്യാധരൻ, ശ്രീകൃഷ്ണ കോളേജ് അസി. പ്രൊഫസർ നിഷ പി.ബി, ഒമാൻ ഡിഫൻസ് മിലിറ്ററി ഹോസ്പിറ്റലിലെ ഡോക്‌ടർ ഹുസൈൻ, ഗോപിക നന്ദന , മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സുബൈദ മുഹമ്മദ്, ഷിജിത്ത് വടക്കും ചേരി എന്നിവരേയും ഗ്രാമ പഞ്ചായത്ത് മെമ്പറായ സുനിൽ കുമാർ സി ബി ,മുൻ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർമാരേയും ഷാൾ അണിയിച്ച് ആദരിച്ചു.

യോഗത്തിന് ഒ.എസ്. എ . പ്രസിഡൻ്റ് സി.പി രാജേന്ദ്രകുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി ശശികല ടി. ആർ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ പ്രിൻസിപ്പാൾ എൻ.കെ സുരേഷ് കുമാർ, ഹെഡ് മിസ്ട്രസ് സി.ബി. നിഷ ,പി ടി എ പ്രസിഡൻ്റ് എ.ടി.ഷബീറലി വിവിധ ബാച്ചിലെ പ്രതിനിധികൾ പ്രസംഗിച്ചു. സജീവൻ തോട്ടപ്പറത്ത്, വിമല ടീച്ചർ, രാഗനാഥൻ വയക്കാട്ടിൽ, പി.ഡി ബെന്നി , വി.ഡി. സന്ദീപ്, റസിയ ഷാഹുൽ, ഷീമ ടീച്ചർ എന്നിവർ നേതൃത്വം നൽകി, തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. പി.കെ. ബദറുദീൻ നന്ദി പറഞ്ഞു.

വാർത്ത: രാഗനാഥൻ വയക്കാട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ