രാഹുൽ ഗാന്ധിയുടെ നിലപാട് അറിയിച്ച് സണ്ണി ജോസഫ്. മന്ത്രി അല്ലാത്ത ഒരാൾ കെപിസിസി പ്രസിഡൻ്റ് ആകണം. പദവി ഒഴിയാൻ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചു. കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകിയിട്ടില്ല. അവരിൽ അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികം. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചകളിൽ ഈ വിഷയങ്ങൾ ചർച്ചയാകും. ഏതെങ്കിലും ആയ താൻ പ്രസിഡൻറ് എന്ന ചുമതല നല്ല രീതിയിൽ ചെയ്തു എന്നാണ് കരുതുന്നതെന്നും അദ്ദേഹം നിർവഹിച്ചു.
അതേസമയം, കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിൽ പുരോഗമിക്കുന്നതിനിടെ ഡൽഹിയിൽ കെഎസ്ഐ വേണുഗോപാലുമായി മാത്യു കുഴൽനാടൻ കൂടിക്കാഴ്ച നടത്തി. ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകൾ സജീവമായി ചർച്ചകളിലേക്ക് വന്നതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ ഡൽഹിയിലെത്തി കെ എസ് ഐ വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്.
കെസി വേണുഗോപാലിൻ്റെ വസതിയിൽ എത്തിയ മാത്യു കുഴൽനാടൻ ഉച്ചഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. കൂടിക്കാഴ്ചയിൽ മാത്യു കുഴൽനാടൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും താൽപര്യമുണ്ടെന്ന് അറിയിച്ചു. കെ സി പക്ഷത്ത് നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന നേതാക്കളിൽ ഒരാളാണ് മാത്യു കുഴൽനാടൻ. ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആൻ്റോ ആൻ്റണി, ജോസഫ് വാഴയ്ക്കൻ തുടങ്ങിയ പേരുകളും സജീവമായി ചർച്ചകളിലുണ്ട്.



