Friday, October 2, 2026
Homeകേരളംറേഷൻ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും ഭക്ഷ്യ വകുപ്പ്

റേഷൻ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും ഭക്ഷ്യ വകുപ്പ്

തിരുവനന്തപുരം : റേഷൻ അരിയുടെ വില വർധിപ്പിച്ചിട്ടില്ലെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നുമാണ് അറിയിച്ചിരിക്കുന്നത്. 10.90രൂപയിൽ നിന്ന് 26രൂപ വർദ്ധിപ്പിച്ചുവെന്ന പ്രചാരണം അവാസ്തവമെന്നാണ് ഭക്ഷ്യവകുപ്പ് വിശദീകരിക്കുന്നത്.

കേന്ദ്രസർക്കാരിൻ്റെ ടൈഡ് ഓവർ വിഹിതം അരി ലഭ്യതയിൽ കുറവുണ്ടായി. 2026 ജനുവരി മുതൽ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി എന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്.

നിലവിൽ 26,835 മെട്രിക് ടൺ അരിയും 6,459 മെട്രിക് ടൺ ഗോതമ്പുമാണ് ലഭിക്കുന്നത്. കഴിഞ്ഞ സർക്കാർ ഗോതമ്പ് കൂടുതൽ ആവശ്യപ്പെട്ടിരുന്നു. എൽഡിഎഫ് സർക്കാർ നിരന്തരം സമ്മർദം ചെലുത്തിയതാണ് കേന്ദ്രം അരവിഹിതം കുറച്ച് ഗോതമ്പ് കൂട്ടാൻ കാരണം. ടൈഡ് ഓവർ വിഹിതത്തിൽ നിന്നുള്ള ഉത്സവകാലങ്ങളിൽ സ്പെഷൽ അരി നൽകിയിരുന്നു. എന്നാൽ, 2025 ഡിസംബറിൽ സർക്കാർ അരി വിഹിതത്തിൽ കുറവു വരുത്തി പകരം അത്രയും ഗോതമ്പ് വാങ്ങിയതാണ് സ്പെഷൽ അരി കൊടുക്കാൻ പരിമിതി ഉണ്ടായതിന് കാരണമെന്നും ഭക്ഷ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ടൈഡ് ഓവർ വിഹിതത്തിൽ വന്ന കുറവ് പരിഹരിക്കാനാണ് സാധാരണ റേഷൻ വിഹിതത്തിനുപുറമേ നീല, വെള്ള, തവിട്ട് കാർഡുകാർക്ക് 26 രൂപയ്ക്ക് കൂടുതൽ അരി ലഭിക്കുന്നത്. ഇതിൻ്റെ ഉയർന്ന വിലയായ 23.20 രൂപയ്ക്ക് ഒഎംഎസ്എസ് (ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീം) അരി വാങ്ങി. പരിമിത സ്റ്റോക്കിനിടയിലും ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമായി അധിക അരി ലഭ്യമാക്കാനുള്ള നടപടികളാണ് ഭക്ഷ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ട് ഈ മാസം (ഓഗസ്റ്റ്) 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിന് എത്തിച്ച ഭക്ഷ്യ വകുപ്പ് വിശദീകരിക്കുന്നു.

ഉള്ളടക്കം ഹൈലൈറ്റുകൾ: റേഷൻ അരിയുടെ അളവിലോ വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് കേരള ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി. ₹10.90 രൂപയിൽ നിന്ന് ₹26 ആയി വില ഉയർത്തിയതായി അവകാശപ്പെടുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും 2026 ജനുവരി മുതൽ കേന്ദ്രത്തിൻ്റെ ടൈഡ് ഓവർ വിഹിതം അനുസരിച്ച് അരി ലഭ്യതയിൽ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായതായും ചൂണ്ടിക്കാണിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ