ഇന്ത്യൻ കർഷകനെ ബംഗ്ലാദേശിലേക്ക് തട്ടിക്കൊണ്ടുപോയി. അതിര്ത്തി പ്രദേശമായ ജല്പായ്ഗുരിയിലാണ് സംഭവം. ദീപാങ്കർ ഗോപ് എന്ന കർഷകനെയാണ് ഇരുപതോളം വരുന്ന ബംഗ്ലാദേശ് സംഘം തട്ടിക്കൊണ്ടു പോയത്. മോചനത്തിനായി ചർച്ച തുടരുകയാണ്. (ബംഗാൾ തേയില കർഷകനെ വയലിൽ നിന്ന് തട്ടിക്കൊണ്ടു പോയി, ബംഗ്ലാദേശ് അതിർത്തിക്കപ്പുറത്തേക്ക് കൊണ്ടുപോയി.
ചൗൽഹാട്ടി അതിർത്തി പ്രദേശത്തെ തസർ പാര ഗ്രാമത്തിലാണ് ഈ കർഷകൻ താമസിക്കുന്നത്. അനധികൃതമായി അതിര് ത്തി കടക്കാനുള്ള ഒരു ശ്രമം തടഞ്ഞതിൻ്റെ പ്രതികാരമായാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ട് പോയതെന്നാണ് ദീപാങ്കറിൻ്റെ കുടുംബം ആരോപിക്കുന്നത്. ബംഗ്ലാദേശിൽ നിന്ന് ചിലർ ഇക്കഴിഞ്ഞ ആറാം തിയതി ചൗൽഹാട്ടി അതിർത്തിയിലെ മുള്ളുവേലി മുറിച്ച് അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. ദീപാങ്കർ ഉൾപ്പെടുന്ന ഗ്രാമവാസികളും ബിജെപിയും ചേർന്നാണ് ഈ ശ്രമം തടഞ്ഞത്.
ഇതിന് ശേഷം ഇന്ന് തൻ്റെ തോട്ടത്തിൽ ചെടികൾക്ക് മരുന്ന് തളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ദീപാങ്കറിനെ ഒരുസംഘം തട്ടിക്കൊണ്ട് പോയത്. ആറാം തിയതി അതിര്ത്തി കടക്കാൻ ശ്രമിച്ചവർ കള്ളക്കടത്ത് സംഘത്തിൽപ്പെട്ടവരാണെന്ന് കരുതുന്നതായി ഗ്രാമവാസികളെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.



