Tuesday, September 22, 2026
Homeകേരളംസർക്കാർ ആശുപത്രികളിൽ പേ വാർഡുകൾ ലഭിക്കാൻ ഇനി വരുമാന പരിധി ഇല്ല: നിർദേശം നൽകി ആരോഗ്യമന്ത്രി...

സർക്കാർ ആശുപത്രികളിൽ പേ വാർഡുകൾ ലഭിക്കാൻ ഇനി വരുമാന പരിധി ഇല്ല: നിർദേശം നൽകി ആരോഗ്യമന്ത്രി കെ മുരളീധരൻ.

തിരുവന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ വരുമാനം പരിഗണിക്കാതെ എല്ലാ രോഗികള്‍ക്കും പേ വാര്‍ഡുകളില്‍ ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി.

നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയ്ക്ക് (കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്) കീഴിലുള്ള പേ വാര്‍ഡുകള്‍ ലഭിക്കാന്‍ ഒ പി ടിക്കറ്റില്‍ വരുമാനം 1600 രൂപയ്ക്ക് മുകളിലായിരിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതോടെ വരുമാനം കുറഞ്ഞവര്‍ക്ക് പേ വാര്‍ഡ് ബുക്ക് ചെയ്യാനുള്ള അവസരമുണ്ടായിരുന്നില്ല.

മാത്രമല്ല അത്യാഹിത വിഭാഗങ്ങളില്‍ രോഗികളുമായെത്തുന്നവര്‍ തിരിക്കിട്ട് ഒ പി ടിക്കറ്റ് എടുക്കുമ്പോള്‍ വരുമാനം കൃത്യമായി നല്‍കാറില്ല. ദിവസങ്ങള്‍ക്ക് ശേഷം പേ വാര്‍ഡ് ബുക്ക് ചെയ്യാന്‍ എത്തുമ്പോഴാണ് വരുമാന പരിധി കുരുക്കാകുന്നത്.

വരുമാന പരിധി ഉയര്‍ത്തണമെങ്കില്‍ ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കി ആശുപത്രിയിലെ സെക്രട്ടറിയുടെ അനുമതി വാങ്ങി മെഡിക്കല്‍ റെക്കോര്‍ഡ്‌സ് വിഭാഗത്തിലെത്തണം. ഈ ബുദ്ധിമുട്ട് പുതിയ തീരുമാനത്തോടെ ഒഴിവാകും.
കാലങ്ങളായി ജനങ്ങളെ വലച്ചിരുന്ന പ്രശ്‌നത്തിനാണ് ഈ തീരുമാനത്തിലൂടെ പരിഹാരം കാണുന്നതെന്നും മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സാമ്പത്തിക നില വ്യത്യാസമില്ലാതെ രോഗികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ