Tuesday, September 22, 2026
Homeഅമേരിക്ക9-ാമത് ഡാളസ് കെ ഇ സി എഫ് സംയുക്ത സുവിശേഷ കൺവെൻഷനു പ്രാർത്ഥനാനിർഭരമായ തുടക്കം

9-ാമത് ഡാളസ് കെ ഇ സി എഫ് സംയുക്ത സുവിശേഷ കൺവെൻഷനു പ്രാർത്ഥനാനിർഭരമായ തുടക്കം

-പി പി ചെറിയാൻ

ഡാളസ്: കേരളാ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (KECF) ഡാളസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 29-ാമത് സംയുക്ത സുവിശേഷ കൺവെൻഷന് പ്രാർത്ഥനാനിർഭരമായ തുടക്കം. ആഗസ്റ്റ് 7 വെള്ളിയാഴ്ച ഇ ർവിംഗിലുള്ള സെന്റ് ജോർജ്ജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിച്ച കൺവെൻഷന്റെ ഒന്നാം ദിന സമ്മേളനത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.

വൈകുന്നേരം 6:30-ന് ആരംഭിച്ച ആദ്യദിന ചടങ്ങുകൾക്ക് KECF ജോൺ തോമസ് നയിച്ച ഗായക സംഘത്തിന്റെ ആരാധനയോടെയും ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരി റവ റെജിൻ രാജു അച്ചന്റെ പ്രാർത്ഥനയോടും തുടക്കമായി. തുടർന്ന് ബിനു തോമസ് വിശുദ്ധ വേദപുസ്തകത്തിൽ നിന്ന് ലൂക്കോസ് 15:1-7 വരെയുള്ള ഭാഗങ്ങൾ വായിച്ചു. ജനറൽ സെക്രട്ടറി മിസ്റ്റർ അലക്സ് അലക്സാണ്ടർ KECF-ന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആമുഖ പ്രസംഗം നടത്തി.

വെരി . റവ. രാജു എം. ഡാനിയേൽ കോർ-എപ്പിസ്കോപ്പ അധ്യക്ഷപ്രസംഗവും സ്വാഗതവും ആശംസിച്ചു. ‘വെളിവു നിറഞ്ഞോരീശോ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഭദ്രദീപം കൊളുത്തി കൺവെൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഈ വർഷത്തെ കൺവെൻഷന്റെ പ്രധാന പ്രഭാഷകനായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി. ‘നഷ്ടവും വീണ്ടെടുപ്പും’ (Loss & Redemption – വിശുദ്ധ ലൂക്കോസ് 15) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തിരുമേനി ദൈവവചനം പങ്കുവെച്ചു.

KECF ഗാനസംഘത്തിന്റെ ഭക്തിനിർഭരമായ ഗാനാലാപനത്തിനും പ്രാർത്ഥനക്കും ആശീർവാദത്തിനും ശേഷം ഒന്നാം ദിവസത്തെ സമ്മേളനങ്ങൾ സമാപിച്ചു.

കൺവെൻഷൻ ആഗസ്റ്റ് 8 (ശനി), ആഗസ്റ്റ് 9 (ഞായർ) ദിവസങ്ങളിൽ വൈകുന്നേരം 6:00 മണി മുതൽ 9:00 മണി വരെ തുടരുന്നതാണ്. വരും ദിവസങ്ങളിലെ ദൈവവചന ശുശ്രൂഷകളിലും പ്രാർത്ഥനകളിലും കുടുംബസമേതം പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ