Saturday, August 8, 2026
Homeകേരളംഹജ്ജ് തീർത്ഥാടകർക്കുള്ള ആദ്യ ഘട്ട പണമടയ്ക്കൽ; ഒരാഴ്ച കൂടി സമയം അനുവദിക്കണം: മന്ത്രി എൻ ഷംസുദ്ദീൻ

ഹജ്ജ് തീർത്ഥാടകർക്കുള്ള ആദ്യ ഘട്ട പണമടയ്ക്കൽ; ഒരാഴ്ച കൂടി സമയം അനുവദിക്കണം: മന്ത്രി എൻ ഷംസുദ്ദീൻ

ഹജ്ജ് തീർത്ഥാടകരായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആദ്യ ഗഡു തുക അടയ്ക്കുന്നതിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്ര മന്ത്രി കിരൺ റിജ്ജുവിന് കത്തയച്ചു. ഈ വർഷത്തെ തീർത്ഥാടകരായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഈ മാസം പത്താം തീയതിയ്ക്കകം ആദ്യ ഗഡു അടയ്ക്കുന്നതിനാണ് സമയം അനുവദിച്ചിരിക്കുന്നത്.

ഈ കാലയളവിൽ വരുന്ന രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം പൊതു അവധിയായതിനാൽ, നിരവധി സാധാരണ തീർത്ഥാടകർക്കും നിശ്ചിത സമയത്തിനുള്ളിൽ പണമടയ്ക്കാൻ പ്രയാസം നേരിടുന്നുണ്ട്. ഈ സാഹചര്യം മനസിലാക്കി പണമടയ്ക്കാനുള്ള തീയതി ഒരാഴ്ച കൂടി നീട്ടി നൽകണമെന്ന് ഹജ്ജ് വകുപ്പ് മന്ത്രി കേന്ദ്ര മന്ത്രി കിരൺ റിജ്ജുവിനോട് അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ