Sunday, October 18, 2026
Homeകേരളംഹാപ്പി ബർത്ത് ഡേ ചാലൂ…; ദുൽഖറിന് വാപ്പച്ചിയുടെ പിറന്നാൾ സ്നേഹം

ഹാപ്പി ബർത്ത് ഡേ ചാലൂ…; ദുൽഖറിന് വാപ്പച്ചിയുടെ പിറന്നാൾ സ്നേഹം

മലയാളത്തിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ യൂത്തിന്റെ മുഖമാണ് ദുൽഖർ സൽമാൻ. ഇന്നിതാ താരത്തിന്റെ 43-ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. ഇതിനിടെ സൂപ്പർ താരം മമ്മൂട്ടിയുടെ ‘ബർത്ത് ഡേ വിഷ്’ വന്നുവോ എന്നും ആരാധകർ തിരക്കുന്നുണ്ടായിരുന്നു. ആരാധകരുടെ ആ കാത്തിരിപ്പിനും അവസാനമായിരിക്കുന്നു.

ഒടുവിൽ മമ്മൂക്കയുടെ പോസ്റ്റെത്തി. ‘ഹാപ്പി ബർത്ത് ഡേ ചാലൂ…’, മകന് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ ബി​ഗ് ബി കുറിച്ചു. ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ഒരു ചിത്രവും പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പിറന്നാള്‍ ആശംസകള്‍ പങ്കുവെച്ചത്.

ദുൽഖർ സൽമാന് മമ്മൂട്ടി കമ്പനിയും നേരത്തെ ജന്മദിന ആശംസകൾ നേർന്ന് പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘അർത്ഥവത്തായ കഥകളും, മറക്കാനാവാത്ത കഥാപാത്രങ്ങളും, നിങ്ങളുടെ ശ്രദ്ധേയമായ യാത്രയിലെ പുതിയ നാഴികക്കല്ലുകളും നിറഞ്ഞ മറ്റൊരു വർഷം ഉണ്ടാകട്ടെ എന്നും വരാനിരിക്കുന്ന വർഷം നിങ്ങൾക്ക് സന്തോഷവും നല്ല ആരോഗ്യവും കൂടുതൽ വലിയ വിജയവും നൽകട്ടെ എന്നും മമ്മൂട്ടി കമ്പനി സമൂഹ മാധ്യമങ്ങളി‍ൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. സിനിമയോടുള്ള താരത്തിന്റെ അഭിനിവേശവും മികവിനായുള്ള നിരന്തരമായ പരിശ്രമവും ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുന്നതായും മമ്മൂട്ടി കമ്പനി പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ