Sunday, October 18, 2026
Homeഅമേരിക്കബിസിനസ് ബിയോണ്ട് ബോര്‍ഡേഴ്‌സ്'; ആഗോള ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റുമായി ടീം വോയ്‌സ് ഓഫ് ഫോമാ

ബിസിനസ് ബിയോണ്ട് ബോര്‍ഡേഴ്‌സ്’; ആഗോള ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റുമായി ടീം വോയ്‌സ് ഓഫ് ഫോമാ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സംഘടനയായ ഫോമായുടെ 2026-2028 എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ടീം വോയ്‌സ് ഓഫ് ഫോമാ അധികാരത്തിലെത്തുകയാണെങ്കില്‍, കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും അമേരിക്കന്‍ മലയാളി സംരംഭക സമൂഹത്തിനും ഒരുപോലെ ഗുണകരമാകുന്ന ഒരു ആഗോള ബിസിനസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അമേരിക്കന്‍ മലയാളികളുടെ സാമ്പത്തിക ശക്തിയെ കേരളത്തിന്റെ വികസനവുമായി ബന്ധിപ്പിക്കാന്‍ ഉതകുന്ന ഒരു മുന്നേറ്റമാണിത്.

‘Business Beyond Boundaries – Invest & Innovation Summit’ എന്ന പേരില്‍ വിഭാവനം ചെയ്യുന്ന ഈ സംരംഭം ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ കേരള സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. പതിവുപോലെയുള്ള പ്രസംഗങ്ങളിലും ചര്‍ച്ചകളിലും ഒതുങ്ങുന്ന ഒരു ബിസിനസ് മീറ്റ് അല്ല ഇത്. ആശയങ്ങള്‍ നിക്ഷേപങ്ങളിലേക്കും പങ്കാളിത്തങ്ങളിലേക്കും വളര്‍ച്ചയിലേക്കും പരിവര്‍ത്തനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനാധിഷ്ഠിത വേദിയായിരിക്കും ഈ കോണ്‍ക്ലേവ്.

ടീം വോയ്‌സ് ഓഫ് ഫോമാ നേതാക്കളുടെ അഭിപ്രായത്തില്‍, ഈ സംരംഭത്തിലൂടെ ഫോമായോ സംഘടനയുടെ ഭാരവാഹികളോ നേരിട്ട് നിക്ഷേപം നടത്തുകയോ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, അമേരിക്കയിലെ ബിസിനസ് സമൂഹത്തെയും ആഗോള നിക്ഷേപകരെയും കേരളത്തിലെ സര്‍ക്കാര്‍ ഏജന്‍സികളുമായും വ്യവസായ സംരംഭകരുമായും സ്റ്റാര്‍ട്ടപ്പ് മേഖലയുമായും ബന്ധിപ്പിക്കുന്ന വിശ്വസനീയമായ ഫെസിലിറ്റേറ്റര്‍ എന്ന നിലയിലാണ് ഫോമായുടെ പങ്കാളിത്തം.

അമേരിക്കന്‍ മലയാളി വ്യവസായികളുടെ ആഗോള ബന്ധങ്ങളും കേരളത്തിന്റെ വളര്‍ന്നുവരുന്ന നിക്ഷേപ സാധ്യതകളും ഒരേ വേദിയില്‍ സമന്വയിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബിസിനസ് ആശയങ്ങളുടെ കൈമാറ്റം, നിക്ഷേപ സാധ്യതകളുടെ കണ്ടെത്തല്‍, സാങ്കേതികവിദ്യയുടെ പങ്കുവെക്കല്‍, സംയുക്ത സംരംഭങ്ങള്‍, വിപണി വികസനം എന്നിവയ്ക്ക് ഈ സമ്മിറ്റ് വഴിയൊരുക്കുമെന്ന് ടീം വോയ്‌സ് ഓഫ് ഫോമാ ചൂണ്ടിക്കാട്ടുന്നു.

സമ്മിറ്റില്‍ അടിസ്ഥാന സൗകര്യ വികസനവും റിയല്‍ എസ്റ്റേറ്റും, നിര്‍മ്മാണ വ്യവസായം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കോണമി, ആരോഗ്യരംഗവും ലൈഫ് സയന്‍സസും, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഹരിതോര്‍ജം, സുസ്ഥിര വികസനം, കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ മേഖല, ക്രിയേറ്റീവ് ഇന്‍ഡസ്ട്രീസ്, മീഡിയ, സിനിമ, സ്റ്റാര്‍ട്ടപ്പുകള്‍, നവീകരണ സംരംഭങ്ങള്‍ തുടങ്ങി ഭാവിയെ നിര്‍ണയിക്കുന്ന മേഖലകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കും.

കേരളത്തിലെ സംരംഭകരും അമേരിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും നിക്ഷേപകരും വ്യവസായ പ്രമുഖരും ഒരേ വേദിയില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനും നൂതന ബിസിനസ് മോഡലുകള്‍ പ്രദര്‍ശിപ്പിക്കാനും പുതിയ പങ്കാളിത്തങ്ങള്‍ രൂപീകരിക്കാനും അവസരമൊരുക്കുന്നതാണ് കോണ്‍ക്ലേവിന്റെ മറ്റൊരു പ്രത്യേകത. അതിര്‍ത്തികള്‍ക്കപ്പുറമുള്ള ബിസിനസ് സഹകരണങ്ങളിലൂടെ പുതിയ വിപണികള്‍ കണ്ടെത്തുകയും സംയുക്ത നിക്ഷേപങ്ങളിലൂടെ സാമ്പത്തിക മൂല്യം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ കാഴ്ചപ്പാട്.

ടീം വോയ്സ് ഓഫ് ഫോമാ നേതാക്കള്‍ പറയുന്നതനുസരിച്ച്, വിദേശ മലയാളികളുടെ സാമ്പത്തിക ശേഷിയും അനുഭവസമ്പത്തും കേരളത്തിന്റെ വികസന അജണ്ടയുമായി ഫലപ്രദമായി ബന്ധിപ്പിക്കുന്നതിന് ഫോമായുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക സംരംഭങ്ങളിലൊന്നായി ഈ സമ്മിറ്റ് മാറും. ലോകമെമ്പാടുമുള്ള മലയാളി ബിസിനസ് സമൂഹത്തിനും കേരളത്തിലെ വ്യവസായ മേഖലക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ദീര്‍ഘകാല സാമ്പത്തിക സഹകരണത്തിന്റെ പുതിയ അധ്യായത്തിനാണ് ഇതിലൂടെ തുടക്കമാകുകയെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

“Global Connections – Limitless Opportunities” എന്ന ആശയം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന Boundaries – Invest & Innovation Summit അമേരിക്കയുടെ അവസരങ്ങളെയും കേരളത്തിന്റെ കരുത്തിനെയും ഒന്നിപ്പിച്ച് സുസ്ഥിരവും സമ്പന്നവുമായ ഭാവിയിലേക്ക് നയിക്കുന്ന ഒരു ആഗോള സാമ്പത്തിക പാലമാകുമെന്ന് ബിജു തോണിക്കടവില്‍ നേതൃത്വം നല്‍കുന്ന ടീം ഫോമായുടെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ