Tuesday, September 22, 2026
Homeകേരളംകോഴിക്കോട് വടകര ലഹരി സാമ്പത്തിക ശൃംഖലയിൽ അധ്യാപികമാരായ സ്ത്രീകളിലേക്ക് വ്യാപിപ്പിച്ചു

കോഴിക്കോട് വടകര ലഹരി സാമ്പത്തിക ശൃംഖലയിൽ അധ്യാപികമാരായ സ്ത്രീകളിലേക്ക് വ്യാപിപ്പിച്ചു

കോഴിക്കോട് വടകര ലഹരി സാമ്പത്തിക ശൃംഖലയിൽ അധ്യാപികമാരായ സ്ത്രീകളിലേക്ക് വ്യാപിപ്പിച്ച് വടകര പൊലീസ്. ജില്ലയിലെ മയക്കുമരുന്ന് മാഫിയയുടെ സാമ്പത്തിക സ്രോതസ്സുകൾ തേടിയുള്ള പോലീസിൻ്റെ അന്വേഷണം ചെന്നെത്തുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളിലേക്ക്.

മയക്കുമരുന്ന് അനുബന്ധത്തിൽ നേരിട്ട് പങ്കെടുക്കാതെ, ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ പണമിടപാടുകൾ നടത്തുന്ന സംഘത്തിൽ കൂടുതൽ സ്ത്രീകൾ ഉൾപ്പെടാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു

ലഹരി സാമ്പത്തിക ഇടപാടുമായി കഴിഞ്ഞ ദിവസം മരുതോങ്കര സ്വദേശിനി കീർത്തനയെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കീർത്തനയെ ചോദ്യം ചെയ്തതിലും തുടർന്നുള്ള ബാങ്ക് രേഖകളുടെ പരിശോധനയിലുമാണ് ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയായ കാവ്യയിലേക്ക് പൊലീസെത്തുന്നത്.

കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനിയും അധ്യാപികയുമായ കാവ്യയെ വടകര പൊലീസ് സമർത്ഥമായാണ് വലയിലാക്കിയത്. മയക്കുമരുന്ന് ആവശ്യമുള്ളവരിൽ നിന്ന് പണം സ്വീകരിക്കുന്ന പ്രധാന കേന്ദ്രമായിരുന്നു ഇവരുടെ ബാങ്ക് അക്കൗണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ