Wednesday, September 23, 2026
Homeകേരളംകെഎസ്‌യു പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.

കെഎസ്‌യു പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.

കെഎസ്‌യു പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. മുഖ്യമന്ത്രി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ടിന് സന്ദർശന അനുമതി നിഷേധിച്ച വിഷയത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. കെ എസ് യു വിൻ്റെ
ഇത്തരം പരാതികളും, പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ടുള്ള യോഗങ്ങളിലും നേതാക്കളെയും ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കോട്ടയത്ത് പുതുപ്പള്ളിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കെഎസ്‌യുവിന്റെ പ്രശ്നങ്ങൾ പാർട്ടിയും പരിഹരിക്കുമെന്നും, ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാണുന്ന സർക്കാരാണ് ഇപ്പോൾ അധികാരത്തിലുള്ളത്
അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രതീക്ഷക്കൊപ്പം പ്രവർത്തിക്കണമെന്നും, അതുകൊണ്ടുതന്നെ സർക്കാരിന് അലോസരം ഉണ്ടാക്കുന്ന പ്രതിസന്ധികൾ ഉണ്ടാകാതെ ശ്രമിക്കണമെന്നും കെ. സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

എങ്കിലും പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്നും കെ.സി പറഞ്ഞു.

വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കോട്ടയത്ത് പുതുപ്പള്ളിയിൽ ഉമ്മന്‍ ചാണ്ടി സ്മൃതിദിന അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ