Friday, October 2, 2026
Homeഅമേരിക്കനെയ്മർ വിരമിച്ചു.

നെയ്മർ വിരമിച്ചു.

ബ്രസീലിന്റെ ഇതിഹാസതാരം നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ നോർവേയോട് പരാജയപ്പെട്ട് ബ്രസീൽ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം.

പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.2010-ൽ ബ്രസീലിനായി അരങ്ങേറ്റം കുറിച്ച അതെ ന്യൂയോർക്ക് സ്റ്റേഡിയത്തിലാണ് താരം തന്റെ അവസാന മത്സരവും കളിച്ചത്.

34 കാരനായ നെയ്മർ ബ്രസീലിനായി അന്താരാഷ്ട്ര പുരുഷ ഫുട്ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമാണ്. 129 മത്സരങ്ങളിൽ നിന്നായി താരം 80 ഗോളുകളാണ് രാജ്യത്തിനു വേണ്ടി നേടിയത്. ബ്രസീലിനായി ഒരു സ്വർണ്ണമടക്കം രണ്ടു ഒളിമ്പിക്സ് മെഡലുകൾ നേടിയിട്ടുള്ള താരം മെസ്സി–റൊണാൾഡോ ദ്വയത്തിന്റെ സുവർണ്ണ കാലഘട്ടത്തിൽ പോലും ഫുട്ബോളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആളാണ്.

ഏറെ നാളുകളായി പരുക്കുകൾ അലട്ടിയിരുന്ന താരം ഇത്തവണ കളിക്കുമോ എന്ന് പോലും സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം മാനേജർ അൻസലോട്ടി സ്‌ക്വാഡിൽ ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ ടൂർണമെന്റിലെ ഒരു മത്സരത്തിൽ പോലും ആദ്യ ഇലവനിൽ താരം ഇടംപിടിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ