തിരുവനന്തപുരം: പ്രമുഖ സാംസ്‌കാരിക സംഘടനയായ തെളിനീർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ‘വാങ്മയം 2026’ സാഹിത്യ രചനാ ക്യാമ്പിൽ ഉണ്ണി ഭാസുരി ഗുരുവായൂർ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി പുരസ്‌കാരത്തിന് അർഹനായി.

ജൂൺ 22, 23 തീയതികളിൽ നടന്ന ദ്വിദിന സാഹിത്യ ക്യാമ്പിലെ സജീവ പങ്കാളിത്തവും മികച്ച രചനകളുമാണ് ഇദ്ദേഹത്തെ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനാക്കിയത്. മുൻ നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തിൽ വെച്ചാണ് പുരസ്‌കാരം കൈമാറിയത്. പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, ക്യാമ്പ് ഡയറക്ടർ ടി.പി. ശാസ്തമംഗലം, ജോയിന്റ് ഡയറക്ടർമാരായ കാര്യവട്ടം ശ്രീകണ്ഠൻ നായർ, പകൽക്കുറി വിശ്വൻ, തെളിനീർ ട്രസ്റ്റ് ചെയർമാൻ കെ.ആർ. മോഹൻദാസ്, പ്രസിഡന്റ് ഷിബു കൃഷ്ണൻ സൈരന്ധ്രി എന്നിവരുൾപ്പെടെ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ വെച്ച് ഉണ്ണി ഭാസുരി ഗുരുവായൂരിന് വിശിഷ്ടമായ പുരസ്‌കാരവും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ദ്വിദിന ക്യാമ്പിലെ വിവിധ സാംസ്‌കാരിക ചടങ്ങുകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.



