കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. ഇന്നലെ സുഗതനെ വിയ്യൂർ ജയിലിൽ നിന്നും തലസ്ഥാനത്ത് എത്തിച്ചിരുന്നു.
സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ
പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെയാണ് വിയ്യൂരിൽ നിന്ന് സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചത്.
സുഗതൻ പ്രതിയായ വധശ്രമ കേസിൽ നെടുമങ്ങാട് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇയാളെ തിരുവന്തപുരത്ത് എത്തിച്ചത്.
ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കുന്ന സുഗതൻ രണ്ട് ദിവസം കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് പോലീസ് ആവശ്യപ്പെടും.



