Saturday, August 29, 2026
Homeഅമേരിക്കപശ്ചിമേഷ്യൻ സംഘർഷം: ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഇറാൻ ഏറ്റെടുത്തു

പശ്ചിമേഷ്യൻ സംഘർഷം: ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഇറാൻ ഏറ്റെടുത്തു

ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ. അടുത്ത 30 ദിവസത്തേക്ക് ഹോർമുസ് കടലിടുക്ക് പൂർണമായും ഇറാൻ്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. അമേരിക്കൻ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ഇടയാക്കും. യുദ്ധക്കുറ്റങ്ങൾക്ക് അമേരിക്കൻ, ഇസ്രായേൽ നേതാക്കളെ വിചാരണ ചെയ്യണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രതികരിച്ചു.

പശ്ചിമേഷ്യയിൽ വീണ്ടും പോർമുഖം തുറന്ന് അമേരിക്കയും ഇറാനും. വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതിന് തിരിച്ചടിയായി ബഹ്‌റൈനിലേയും കുവൈത്തിലേയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചു. ഇറാനെ ഇല്ലാതാക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.

ഹോർമുസ് കടലിടുക്കിൽ പുതിയ കപ്പൽപ്പാത അംഗീകരിക്കില്ലെന്ന് ഇറാൻ നിലപാടെടുത്തതാണ് ഇറാനും അമേരിക്കയും തമ്മിലുള്ള പുതിയ സംഘർഷങ്ങൾക്ക് തുടക്കമായത്. വ്യാഴാഴ്ച ഒമാൻ്റെ ഓരത്തുകൂടിയുള്ള പുതിയ കപ്പൽപ്പാതയിലൂടെ സഞ്ചരിച്ച സിംഗപ്പൂർ ചരക്കുകപ്പലായ എവർ ലവ്‌ലി ഇറാൻ ആക്രമിച്ചതിനു മറുപടിയായി ഇറാൻ്റെ ഡ്രോൺ-മിസൈൽ കേന്ദ്രങ്ങൾക്കു നേരെ അമേരിക്ക ആക്രമണം നടത്തി. അതിനു മറുപടിയായാണ് ബഹ്‌റൈനിലെ അമേരിക്കൻ സൈനിക താവളം ഇറാൻ ആക്രമിച്ചത്. ഇതിനു പിന്നാലെയാണ് ഇന്നലെ പാനമ പതാകയുള്ള എം ടി കിക്കു എന്ന എണ്ണക്കപ്പൽ ഇറാൻ ആക്രമിച്ചത്.

തുടർന്ന് ഇറാൻ്റെ സൈനിക നിരീക്ഷണ സൗകര്യങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഡ്രോൺ ശേഖരം എന്നിവ ലക്ഷ്യമാക്കി സിറിക്കിലേക്കും ഖഷാം ദ്വീപിലേക്കും പത്തിടങ്ങളിലേക്ക് അമേരിക്ക ആക്രമണം നടത്തി. കുവൈത്തിലേക്കും ബഹ്‌റൈനിലേക്കും ആക്രമണം നടത്തിയിരുന്നു ഇറാൻ്റെ തിരിച്ചടി. ഇതിന് പിന്നാലെ, ഇറാനെതിരെയുള്ള നയതന്ത്രത്തിലൂടെയല്ല, മറിച്ച് സൈനികമായി പൂർത്തീകരിക്കാൻ അമേരിക്ക നിർബന്ധിതമാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചു. അങ്ങനെ ചെയ്താൽ ഇറാൻ ബാക്കിയുണ്ടാകില്ല ട്രംപ് ട്രൂത്ത് സോഷ്യലിൽ ഭീഷണി മുഴക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ