Saturday, August 29, 2026
Homeകേരളം'കണ്ടാല്‍ സുന്ദരനാണെങ്കിലും ചെകുത്താന്റെ സ്വഭാവം'; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എം.എം മണി

‘കണ്ടാല്‍ സുന്ദരനാണെങ്കിലും ചെകുത്താന്റെ സ്വഭാവം’; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എം.എം മണി

തൊടുപുഴ: മുഖ്യമന്ത്രി വി ഡി സതീശനെതിരെ അധിക്ഷേപ പരാമർശവുമായി സിപിഎം നേതാവ് എം എം മണി. കണ്ടാൽ സുന്ദരൻ ആണെങ്കിലും ചെകുത്താൻ്റെ സ്വഭാവമാണെന്നും ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളാണ് എംഎം മണിയുടെ വാക്കുകൾ. വിഡി സതീശൻ്റെ അത്രയും നയവഞ്ചകരില്ല, ചിരി കണ്ടാൽ വീണു പോകും, ​​പക്ഷേ ഒന്നാന്തരം തട്ടിപ്പുകാരനാണെന്നും മണി വിമർശിച്ചു. മൂന്നാറിൽ നടന്ന പൊതുപരിപാടിയിലായിരുന്നു മണിയുടെ പരാമർശം.

പ്രായോഗികമായ വാഗ്ദാനങ്ങളും തട്ടിപ്പുകളും പറഞ്ഞാണ് അദ്ദേഹം അധികാരത്തിലെത്തിയതെന്നും ഇത്രയും വലിയൊരു നയവഞ്ചകന് വേറെയില്ലെന്നും മണി തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. ”ഊട്ടി പാലം കടത്തിത്തരാം’ എന്നൊക്കെ പറയുന്നതുപോലെയുള്ള തട്ടിപ്പുകളാണ് അദ്ദേഹം നടത്തുന്നതെന്നും മണി ആരോപിച്ചു. ചിരിക്കും, വെളുത്ത ആളാണ്, ചിരി കണ്ടാൽ വീണു പോകും, ​​പക്ഷേ ഒന്നാന്തരം തട്ടിപ്പുകാരനാണ് ഇന്നത്തെ കേരളത്തിൻ്റെ മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട’ മണി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ